Your Image Description Your Image Description

ആ​ലു​വ: റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പ​ത്തു​വെ​ച്ച് യു​വാ​വി​നെ ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ണും വാ​ച്ചും 3500 രൂ​പ​യും ക​വ​ർ​ച്ച ചെ​യ്ത കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം നി​ല​മ്പൂ​ർ ക​ട്ടു​മു​ണ്ട വെ​ള്ള​ത്തൊ​ട്ടി​യി​ൽ മു​ഹ​മ്മ​ദ് അ​സ്​​ലം (28),കോ​ത​മം​ഗ​ലം ഊ​ന്നു​ക​ൽ കൊ​ല്ലം​പ​റ​മ്പി​ൽ നോ​ബി​ൾ ബോ​സ് (25) എ​ന്നി​വ​രെ​യാ​ണ് റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​ലു​വ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​വി​ധ ജി​ല്ല​ക​ളി​ൽ ക​വ​ർ​ച്ച​ക്കും വ​ധ​ശ്ര​മ​ത്തി​നും ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ് ഇ​രു​വ​രും.

ക​വ​ർ​ച്ച പ​ണം​കൊ​ണ്ട് മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. ട്രെ​യി​ൻ യാ​ത്ര​ക്കാ​രെ ല​ക്ഷ്യം​വെ​ച്ച് രാ​ത്രി പ്ലാ​റ്റ്ഫോ​മി​ൽ ക​റ​ങ്ങി ന​ട​ന്നാ​ണ് ക​വ​ർ​ച്ച ന​ട​ത്തു​ന്ന​ത്. പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. ആ​ലു​വ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്​​പെ​ക്​​ട​ർ എം.​എം. മ​ഞ്ജു ദാ​സ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി.​എം. അ​ലി, ബി.​എം. ചി​ത്തു​ജി, സു​ജോ ജോ​ർ​ജ് ആ​ൻ​റ​ണി, അ​സി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ബ്ദു​ൽ ജ​ലീ​ൽ, സി.​പി.​ഒ​മാ​രാ​യ പി.​ആ​ർ. ശ്രീ​രാ​ജ്, സു​ബ്ര​മ​ണ്യ​ൻ, മേ​രി​ദാ​സ്, ഷി​ബി​ൻ കെ. ​തോ​മ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *