Your Image Description Your Image Description

ട്രാഫിക് പോലീസുകാ‍ർക്ക് ഏസി ഹെൽമറ്റുകൾ നൽകി ഉത്തർപ്രദേശ് സർക്കാർ. ട്രാഫിക് പൊലീസിനായി ഗാസിയാബാദിൽ നൂറുകണക്കിന് ഹെൽമെറ്റുകൾ വിതരണം ചെയ്‍തു എന്നാണ് റിപ്പോ‍ട്ടുകൾ.

ഹൈദരാബാദ് ആസ്ഥാനമായുള്ള ജാർഷ് സേഫ്റ്റി എന്ന കമ്പനി പുറത്തിറക്കിയ എസി ഘടിപ്പിച്ച ഒരു പ്രത്യേക ഹെൽമെറ്റാണ് യുപി സ‍ർക്കാർ നൽകുന്നത്. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്കും നിർമ്മാണ കമ്പനികളിൽ ജോലി ചെയ്യുന്നവർക്കും വേണ്ടി പ്രത്യേകം അവതരിപ്പിച്ചതാണ് ആക്റ്റീവ് കൂളിംഗ് എന്ന ഈ എസി ഹെൽമെറ്റ്.

ഈ ഹെൽമെറ്റിൽ എയർ കണ്ടീഷണർ (എസി) ഉണ്ട്. ഈ ഹെൽമെറ്റിന് സാധാരണ താപനില 10-15 ഡിഗ്രി കുറയ്ക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതായത്, പുറത്തെ താപനില 45 ഡിഗ്രി സെൽഷ്യസ് ആണെന്ന് കരുതുക. അപ്പോഴും ഈ ഹെൽമറ്റ് ധരിക്കുന്ന വ്യക്തിയുടെ തല തണുപ്പായി തുടരും. കാരണം അവർക്ക് 30-35 ഡിഗ്രി ചൂട് മാത്രമേ അനുഭവപ്പെടൂ.

Leave a Reply

Your email address will not be published. Required fields are marked *