Your Image Description Your Image Description

ഡൽഹി: ഇന്ത്യൻ വാഹനനിർമ്മാതാക്കളായ മാരുതി സുസുക്കി അവരുടെ മിഡ്-സൈസ് വാഹനമായ ഗ്രാൻഡ് വിറ്റാരയുടെ വിൽപനയിൽ റെക്കോഡ് നേട്ടം കൈവരിച്ചു. വെറും 32 മാസങ്ങൾ കൊണ്ട് മൂന്ന് ലക്ഷം യൂനിറ്റ് ഗ്രാൻഡ് വിറ്റാര മോഡലുകളാലാണ് കമ്പനി വിറ്റഴിച്ചത്. ഇതോടെ ഏറ്റവും വേഗത്തിൽ വിറ്റഴിക്കുന്ന മോഡലായി ഗ്രാൻഡ് വിറ്റാര മാറി.

ഗ്രാൻഡ് വിറ്റാരയുടെ സ്‌ട്രോങ് ഹൈബ്രിഡ് വകഭേദങ്ങളുടെ ജനപ്രീതിയാണ് ഈ വിജയത്തിന്റെ പ്രധാന ഘടകം. അതിനാൽ തന്നെ 2024-25 സാമ്പത്തിക വർഷത്തിൽ 43% വാർഷിക വളർച്ച കൈവരിക്കാൻ മാരുതിക്ക് സാധിച്ചു. പ്രകടനവും വൈവിധ്യവും സംയോജിപ്പിച്ച് 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ സുസുക്കി ഓൾ ഗ്രിപ് സെലക്ട് 4×4 സിസ്റ്റം പോലുള്ള സവിശേഷതകൾ മോഡലിനെ കൂടുതൽ ആകർഷണീയമാക്കുന്നുണ്ട്.

മാരുതി സുസുകിയിൽ വിശ്വാസമർപ്പിച്ച മൂന്ന് ലക്ഷം പേരടങ്ങുന്ന ഗ്രാൻഡ് വിറ്റാര കുടുംബത്തിന് നന്ദി അറിയിക്കുന്നതോടൊപ്പം ഈ നേട്ടത്തിന്റെ സ്മരണക്കായി മാരുതി സുസുകി ‘ഡ്രൈവൺ ബൈ ടെക്’ എന്ന പേരിൽ പുതിയ കാമ്പയിന് തുടക്കമിട്ടതായും എം.എസ്.ഐ.എൽ മാർക്കറ്റിങ് ആൻഡ് സെയിൽസ് സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ പാർത്ഥോ ബാനർജി പറഞ്ഞു. മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് 2025 മെയ് മാസത്തിൽ മൊത്തം 1,80,077 യൂനിറ്റുകളുടെ വിൽപ്പന റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റത് 1,74,551 യൂനിറ്റുകളാണ്. ഇത് ഈ സാമ്പത്തിക വർഷത്തിൽ 3.2% അധികവളർച്ച പ്രതിഫലിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *