സൗദിയിൽ പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

സൗദിയിൽ പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം, കിളിമാനൂർ സ്വദേശി, പഴയകുന്നുമ്മേൽ, നെല്ലിക്കാട്ടിൽവീട്ടിൽ, ഉദയകുമാർ സരസു(54) ആണ് മരിച്ചത്. രാവിലെ പതിവ് സമയത്ത് ജോലിക്കായി പോകുന്നതിന് എഴുന്നേൽക്കാത്തതിനെ തുടർന്ന് സഹപ്രവർത്തകൻ വിളിച്ചപ്പോൾ കിടക്കയിൽ മരിച്ചു കിടക്കുകയായിരുന്നു.

കമ്പനി അധികൃതർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സൗദിയിൽ പ്രവാസിയായ ഉദയകുമാർ ദമാമിലെ സ്വകാര്യ കമ്പനിയുടെ ഫാക്ടറിയിൽ പ്രൊഡക്ഷൻ വിഭാഗത്തിൽ ജീവനക്കാരനായിരുന്നു. എൻ. കൃഷ്ണൻ, ജി. സരസു എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: മഞ്ജുഷ. മകൾ.പൊന്നു.

പെരുന്നാൾ അവധി തുടങ്ങുമ്പോഴുണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ അതിവേഗത്തിൽ നിയമ നടപടികൾ പൂർത്തിയാക്കുന്നതിന് ലോക കേരളാ സഭാംഗവും, കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക പ്രവർത്തകനുമായ നാസ് വക്കം നേതൃത്വം നൽകി.

More From Author

Leave a Reply

Your email address will not be published. Required fields are marked *