ഈ വർഷം ഹജ്ജിന് എത്തിയത് 16 ലക്ഷത്തിലധികം തീർഥാടകർ

ഈ വർഷം ഹജ് നിർവഹിച്ചത് 171 രാജ്യങ്ങളിൽനിന്നുള്ള 16,73,576 തീർഥാടകർ. ഇതിൽ 15,06,576 പേർ വിദേശ തീർഥാടകരാണ്. സൗദിയിൽനിന്നുള്ള സ്വദേശികളും വിദേശികളും അടക്കം 1,66,654 പേരും ഹജ് നിർവഹിച്ചു.

8,77,841 പുരുഷന്മാരും 7,95,389 വനിതകളുമാണ് ഹജ് നിർവഹിച്ചതെന്ന് ഹജ്, ഉംറ മന്ത്രാലയം പുറത്തുവിട്ട കണക്കിൽ വിശദമാക്കുന്നു. ഇതിൽ മൂന്നേകാൽ ലക്ഷം പേർ മക്ക റൂട്ട് ഇനീഷ്യേറ്റീവ് പ്രകാരമാണ് എത്തിയത്.

ഇന്ത്യയിൽനിന്ന് 1.32 ലക്ഷം പേർ ഹജ് നിർവഹിച്ചു. ഇതിൽ കേന്ദ്ര ഹജ് കമ്മിറ്റി വഴി എത്തിയ 1,22,518 പേരും സ്വകാര്യ ഗ്രൂപ്പ് വഴിയുള്ള 10,000 പേരും ഉൾപ്പെടും. 20 ലക്ഷം പേർ ഹജ് നിർവഹിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കടുത്ത ചൂട് കാരണവും മറ്റും അവസാന നിമിഷം ഒട്ടേറെ പേരാണ് യാത്ര റദ്ദാക്കിയത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *