ഹജ്; അനധികൃത തീർഥാടകരുടെ എണ്ണം കൂടി

പഴുതടച്ച സുരക്ഷയൊരുക്കി ഹജ് തീർഥാടനം മുന്നേറുമ്പോഴും പിടിയിലാകുന്ന നിയമലംഘകരുടെ എണ്ണം കൂടിവരുന്നു. ഹജ് അനുമതിയില്ലാതെ മിനായിലേക്കു കടക്കാൻ ശ്രമിച്ച 205 പേരെയും നിയമം ലംഘിച്ച് അവരെ കൊണ്ടുവന്ന 50 വാഹന ഡ്രൈവർമാരെയും പിടികൂടി. പിടിക്കപ്പെട്ടവരിൽ 35 സ്വദേശികളും ശേഷിച്ചവർ വിദേശികളുമാണ്.

പെർമിറ്റില്ലാതെ ഹജ്ജിനു ശ്രമിച്ചവർക്ക് 20,000 റിയാലും ഇവരെ സഹായിച്ചവർക്ക് ഒരു ലക്ഷം റിയാലുമാണ് പിഴ. നിയമലംഘകരായ വിദേശികൾക്ക് 10 വർഷത്തേക്ക് പ്രവേശന വിലക്കേർപ്പെടുത്തും.

മിന, അറഫ, മുസ്ദലിഫ, മക്ക എന്നിവിടങ്ങളിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കി. കൂടുതൽ സുരക്ഷാ സേനകളെയും നിയമലംഘകരെ പിടികൂടാൻ എഐ ഡ്രോണുകളെയും വിന്യസിച്ചു.

 

More From Author

Leave a Reply

Your email address will not be published. Required fields are marked *