ഈ വർഷത്തെ ഹജ്ജിന്‌ തുടക്കം

ഈ വർഷത്തെ ഹജ്ജിന്‌ തുടക്കം. 160 രാജ്യങ്ങളിൽനിന്നായി 18 ലക്ഷത്തോളം തീർഥാടകർ വ്യാഴാഴ്ച അറഫ മൈതാനിയിൽ സംഗമിക്കും.ബുധൻ പകലോടെ മഴുവൻ തീർഥാടകരും മിനായിൽ എത്തി. ഇവിടെനിന്ന്‌ സുബ്ഹി നമസ്‌കാരത്തിനുശേഷം വ്യാഴം പുലർച്ചെ അറഫ സംഗമത്തിനായി നീങ്ങും. മലയാളികളടക്കം ഇന്ത്യയിൽനിന്നെത്തിയ 1,22,422 തീർഥാടകരെ ബുധൻ രാവിലെ മിനായിൽ എത്തിച്ചതായി ഇന്ത്യൻ ഹജ്ജ് മിഷൻ അറിയിച്ചു. കേരളത്തിൽനിന്ന്‌ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ 16,341 തീർഥാടകരും സ്വകാര്യ ഗ്രൂപ്പുകൾ വഴി ആയിരത്തോളം പേരും ഹജ്ജിനെത്തി. 107 ഹജ്ജ് ഇൻസ്‌പെക്ടർമാരും തീർഥാടകരെ അനുഗമിക്കുന്നു. വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന മലയാളികളായ ഇരുപതോളംപേരെ നേരിട്ട് അറഫയിൽ എത്തിക്കും. മൂന്നുപേർ മരിച്ചു.

ഹജ്ജിലെ പ്രധാന ചടങ്ങായ അറഫ സംഗമം വ്യാഴം പകൽ നമിറാ പള്ളിയിൽ പ്രഭാഷണത്തോടെ തുടങ്ങും. മലയാളമുൾപ്പടെ നിരവധി ഭാഷകളിൽ തത്സമയ വിവർത്തനം ലഭ്യമാകും. ഹജ്ജ് വേളയിൽ മുഹമ്മദ് നബി നടത്തിയ പ്രഭാഷണത്തെ അനുസ്മരിച്ചാണ് അറഫ പ്രഭാഷണം. ഉച്ചമുതൽ സൂര്യാസ്തമയം വരെയാണ് സംഗമം.

More From Author

Leave a Reply

Your email address will not be published. Required fields are marked *