Your Image Description Your Image Description

ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത് ഇ​ന്ന് ഫ​ല​സ്തീ​നെ നേ​രി​ടും. രാ​ത്രി 9.15ന് ​കു​വൈ​ത്ത് ജാ​ബി​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. ആ​റു രാ​ജ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ഗ്രൂ​പ്പി​ൽ അ​വ​സാ​ന നി​ല​യി​ലു​ള്ള കു​വൈ​ത്തി​ന് അ​ടു​ത്ത റൗ​ണ്ട് പ്ര​തീ​ക്ഷ ഏ​താ​ണ്ട് മ​ങ്ങി​യ​നി​ല​യി​ലാ​ണ്. ഗ്രൂ​പ് ബി​യി​ൽ എ​ട്ടു ക​ളി​ക​ളി​ൽ അ​ഞ്ചു പോ​യ​ന്റു​മാ​യി കു​വൈ​ത്ത് ആ​റാം സ്ഥാ​ന​ത്താ​ണ്.

വ്യാ​ഴാ​ഴ്ച ഫ​ല​സ്തീ​നെ​തി​രെ വി​ജ​യി​ച്ച് ആ​ത്മ​വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കാ​നാ​കും കു​വൈ​ത്ത് ശ്ര​മം. സ്വ​ന്തം ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ കു​വൈ​ത്തി​ന് നേ​രി​യ മു​ൻ​തൂ​ക്ക​വു​മു​ണ്ട്. ക​ഠി​ന​മാ​യ പ​രി​​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് കു​വൈ​ത്ത് മ​ത്സ​ര​ത്തി​നൊ​രു​ങ്ങു​ന്ന​ത്.

അ​തേ​സ​മ​യം ഫ​ല​സ്തീ​നും ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. ദേ​ഹ​യി​ൽ ന​ട​ന്ന ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ കു​വൈ​ത്തി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച​തി​ന്റെ ആ​ശ്വാ​സം ഫ​ല​സ്തീ​നു​ണ്ട്. കു​വൈ​ത്തി​നെ കീ​ഴ​ട​ക്കി ഗ്രൂ​പ്പി​ൽ നാ​ലാം സ്ഥാ​ന​ത്ത് എ​ത്തി​യാ​ൽ നാ​ലാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഫ​ല​സ്തീ​ൻ. അ​ടു​ത്ത റൗ​ണ്ടി​ലേ​ക്ക് യോ​ഗ്യ​ത നേ​ടാ​നു​ള്ള പ്ര​തീ​ക്ഷ നി​ല​നി​ർ​ത്താ​ൻ ജ​യം അ​നി​വാ​ര്യ​മാ​ണെ​ന്നും കു​വൈ​ത്തി​നെ​തി​രെ വി​ജ​യം നേ​ടു​മെ​ന്നും കോ​ച്ച് ഇ​ഹാ​ബ് അ​ബു ജ​സാ​ർ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *