മദീനയിൽ ഈന്തപ്പഴ വിളവെടുപ്പ് ആരംഭിച്ചു

ഹജ് കാലയളവിൽ തന്നെ മദീന മേഖലയിലെ ഈന്തപ്പഴ കൃഷി മേഖലകളിൽ ഈ സീസണിലെ ആദ്യ വിളവെടുപ്പ് ആരംഭിച്ചു. പണ്ടു മുതൽക്കേ എറെ ജനപ്രിയ ഇനങ്ങളായ അജ് വ, ലൂന മുസൈദ്, റാബിയഎന്നിവയുൾപ്പെടെയുള്ളവ മദീനയിലെ ഫാമുകളിൽ നിന്നുള്ള പ്രാരംഭ വിളവെടുപ്പിനെ പ്രതിനിധീകരിക്കുന്നു.

മദീനയിലെ ഈന്തപ്പഴ സീസൺ സാധാരണയായി ജൂൺ ആദ്യം മുതൽ സെപ്റ്റംബർ വരെയാണ്, ഏകദേശം മൂന്ന് മാസത്തോളം നീണ്ടു നിൽക്കുന്ന വിളവെടുപ്പ് ഈ പ്രദേശത്താകമാനമുള്ള ഇന്തപ്പഴ കാർഷികമേഖലയിൽ ക്രയവിക്രയങ്ങളൊക്കെ ഏറെ സജീവമാകുന്ന കാലവുമാണ്. ജനലക്ഷങ്ങളെത്തുന്ന ഹജ് കാലയളവിൽ തന്നെ മദീനയിലെ ഫാമുകളിൽ വിളവെടുത്ത ഈന്തപ്പഴങ്ങൾ വിപണിയിലെത്തുന്നത് വാങ്ങാൻ ഏറെ ആവശ്യക്കാരുണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *