Your Image Description Your Image Description

വിവാഹ മോചനത്തിന് ശേഷം വീണ്ടും ഒന്നിച്ചൊരു ചടങ്ങിനെത്തി നടൻ ധനുഷും രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യയും. മകൻ യാത്രയുടെ ​ഗ്രാജുവേഷൻ ചടങ്ങിനാണ് ഇരുവരും ഒന്നിച്ചെത്തിയത്. മകനും ഐശ്വര്യക്കും ഒപ്പമുള്ള ചിത്രങ്ങൾ ധനുഷ് തന്നെയാണ് ‘പ്രൗഡ് പരെന്റ്സ്’ എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ബിരുദദാന ദിനത്തിലെ കുടുംബത്തിന്റെ രണ്ട് ചിത്രങ്ങൾ ധനുഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വേർപിരിഞ്ഞശേഷം ഇതാദ്യമായാണ് ഐശ്വര്യക്കൊപ്പമുള്ള ഒരു ചിത്രം ധനുഷ് പങ്കുവെക്കുന്നത്. ഇതേ ചിത്രം രജനികാന്തും പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘എന്റെ കൊച്ചു മകൻ ആദ്യത്തെ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. അഭിനന്ദനങ്ങൾ യാത്ര കണ്ണാ’ എന്നാണ് രജനികാന്ത് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

ചെന്നൈ അമേരിക്കൻ ഇന്റർനാഷണൽ സ്കൂൾ വിദ്യാർഥിയായിരുന്നു യാത്ര. നേരത്തെ രണ്ട് മക്കളായ യാത്രയുടെയും ലിംഗയുടെയും കായികദിന പരിപാടിയിൽ പങ്കെടുക്കാൻ ധനുഷും ഐശ്വര്യയും ഒന്നിച്ചെത്തിയിരുന്നു. 18 വർഷത്തെ ദാമ്പത്യത്തിന് ശേഷം ധനുഷും ഐശ്വര്യയും വേർപിരിയുന്നതായി 2022 ജനുവരി 17 ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇരുവരെയും ഒരുമിപ്പിക്കാൻ കുടുംബത്തിൽ ഏറെ ശ്രമം നടന്നിരുന്നു. 2024 ഏപ്രിലിൽ ദമ്പതികൾ വിവാഹമോചനത്തിന് ഔദ്യോഗികമായി അപേക്ഷ നൽകി. 2024 നവംബറിൽ വിവാഹമോചനം ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *