Your Image Description Your Image Description

മ​ല​പ്പു​റം: പു​തി​യ മു​ന്ന​ണി​യു​മാ​യി പി.​വി.​അ​ന്‍​വ​ര്‍. നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ന്‍​വ​ര്‍ മ​ത്സ​രി​ക്കു​ക ജ​ന​കീ​യ പ്ര​തി​പ​ക്ഷ പ്ര​തി​രോ​ധ മു​ന്ന​ണി​യു​ടെ ബാ​ന​റി​ലാ​യി​രി​ക്കും. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ പി​ന്തു​ണ​യോ‌​ടെ​യാ​ണ് മു​ന്ന​ണി.

പി വി അൻവറിന്റെ പ്രതികരണം…

തൃണമൂല്‍ കോണ്‍ഗ്രസിന് പുറമെയുള്ള വോട്ടുകൾ പാളയത്തിലേക്ക് എത്തിക്കുക ലക്ഷ്യമിട്ടാണ് മുന്നണി രൂപീകരണം. മുന്നാം മുന്നണി രൂപീകരണം എന്ന വിശാല ലക്ഷ്യം കൂടി മുന്നിൽ കാണുന്നുണ്ട്. നിരവധി ചെറിയ സംഘടനകള്‍ മുന്നണിയുടെ ഭാഗമായേക്കും. കാര്‍ഷിക, തൊഴില്‍, വ്യാപാര, സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ താല്‍പര്യപ്രകാരമാണ് മുന്നണിയുടെ കീഴില്‍ മത്സരിക്കുകയെന്ന തീരുമാനം എടുത്തത്.നേതാക്കൾ കാട്ടി കൂട്ടിയ പലതിന്‍റേയും തെളിവുകൾ തന്‍റെ പക്കലുണ്ടെന്നും വേണ്ടി വന്നാൽ നിലമ്പൂർ അങ്ങാടിയിൽ ടി വി വെച്ച് കാണിക്കും.

ത​നി​ക്കെ​തി​രെ എ​തി​രാ​ളി​ക​ൾ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ക​യാ​ണെ​ന്നും അ​തി​നെ പ്ര​തി​രോ​ധി​ക്കു​മെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു. ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ണ​മൂ​ൽ ചി​ഹ്ന​ത്തി​ലോ സ്വ​ത​ന്ത്ര ചി​ഹ്ന​ത്തി​ലോ മ​ത്സ​രി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *