Your Image Description Your Image Description

ആലപ്പുഴ : സമൂഹത്തെ മുന്നോട്ട് നയിക്കുന്ന മതനിരപേക്ഷ ജനാധിപത്യ മനസുള്ള കുട്ടികളെ സൃഷ്ടിക്കുകയെന്നതാണ് ആധുനിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് പറഞ്ഞു.സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിൻ്റെ ഭാഗമായി കലവൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ പൂർവ്വ അധ്യാപക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധ്യാപക കേന്ദ്രീകൃതമായിരുന്ന സാമ്പ്രദായിക വിദ്യാഭ്യാസ രീതിയെ മാറ്റി ആധുനിക വിദ്യാഭ്യാസ രീതി സ്വീകരിക്കുന്നതാണ് കേരളത്തിൻ്റെ പ്രധാന നേട്ടമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ പി പി ചിത്തരഞ്ജൻ എം എൽ എ അധ്യക്ഷനായി. മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീത, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ റിയാസ്, മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ ജുമൈലത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിര തിലകൻ, എസ് എസ് കെ ജില്ലാ കോർഡിനേറ്റർ എം എസ് വിനോദ്, ഡയറ്റ് പ്രിൻസിപ്പാൾ ഡോ കെ ജെ ബിന്ദു, പി ടി എ പ്രസിഡൻ്റ് വി വി മോഹൻദാസ്, എസ് എം സി ചെയർമാൻ പി വിനീതൻ, സ്കൂൾ ഹെഡ് മാസ്റ്റർ മേരി അഗ്നസ് , വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഇ എസ് ശ്രീലത , സ്കൂൾ പ്രിൻസിപ്പൽ എൻ മഞ്ജു തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *