Your Image Description Your Image Description

കാസര്‍കോട്: കാസർകോട് ദേശീയപാതയിൽ ടാറിങ് നടന്ന ഭാഗത്ത് വലിയ ഗർത്തം രൂപപ്പെട്ടു. ചട്ടഞ്ചാലില്‍ പുതിയ ആറുവരിപ്പാതയുടെ ഭാഗമായി നിര്‍മിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡിലാണ് വലിയ കുഴിയുണ്ടായത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ദിവസങ്ങള്‍ക്ക് മുൻപ് കാഞ്ഞങ്ങാട് മാവുങ്കാലിന് സമീപത്തും ദേശീയപാതയുടെ സര്‍വീസ് റോഡ് ഇടിഞ്ഞിരുന്നു. കല്യാണ്‍ റോഡ് ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയായ സര്‍വീസ് റോഡാണ് കനത്തമഴയെത്തുടര്‍ന്ന് ഇടിഞ്ഞുവീണത്. റോഡ് ഇടിഞ്ഞ് മീറ്ററുകളോളം ആഴത്തില്‍ വലിയ കുഴി രൂപപ്പെടുകയുംചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts