Your Image Description Your Image Description

 

കേ​ര​ള​ത്തി​ന്റെ ഊ​ർ​ജ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ൽ വെ​ഹി​ക്ക്ൾ-​ടു-​ഗ്രി​ഡ് (വി ​ടു ജി) ​സാ​ങ്കേ​തി​ക​വി​ദ്യ കൊ​ണ്ടു​വ​രാ​ൻ കെ.​എ​സ്.​ഇ.​ബി​യും അ​നെ​ർ​ട്ടും. സം​സ്ഥാ​ന​ത്തി​ന്റെ മാ​തൃ​കാ പ​ദ്ധ​തി​യെ​ന്ന നി​ല​യി​ൽ കെ.​എ​സ്.​ഇ.​ബി​യു​ടെ വെ​ഹി​ക്ക്ൾ ടു ​ഗ്രി​ഡ് ( വി ​ടു ജി) ​പ​ദ്ധ​തി​യു​ടെ പ​രീ​ക്ഷ​ണ ന​ട​ത്തി​പ്പ് ബോം​ബെ ഐ.​ഐ.​ടി തു​ട​ങ്ങി.

വൈ​ദ്യു​തി ചെ​ല​വ് കു​റ​ഞ്ഞ പ​ക​ൽ വ്യ​ക്തി​ക​ൾ​ക്ക് സ്വ​ന്തം സോ​ളാ​ർ ഗ്രി​ഡി​ൽ​നി​ന്ന് ഇ.​വി വാ​ഹ​ന​ത്തി​ലെ ബാ​റ്റ​റി​യി​ലേ​ക്ക് വൈ​ദ്യു​തി സ്വീ​ക​രി​ക്കു​ക​യും പീ​ക്ക് അ​വ​റാ​യ വൈ​കീ​ട്ട് കെ.​എ​സ്.​ഇ.​ബി ഗ്രി​ഡി​ലേ​ക്ക് ന​ൽ​കി വ​രു​മാ​ന​മു​ണ്ടാ​ക്കു​ക​യും ചെ​യ്യാ​വു​ന്ന പ​ദ്ധ​തി​യാ​ണ് വെ​ഹി​ക്ക്ൾ ടു ​ഗ്രി​ഡ് (വി ​ടു ജി). ​

ബാ​റ്റ​റി​ക​ളി​ൽ സം​ഭ​രി​ച്ച ഊ​ർ​ജം, ഉ​യ​ർ​ന്ന ഡി​മാ​ൻ​ഡു​ള്ള വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ തി​രി​കെ കൈ​മാ​റു​ന്ന​തു വ​ഴി വൈ​ദ്യു​തി​ക്ഷാ​മം കു​റ​ക്കാ​നാ​കു​മെ​ന്ന​തും വൈ​ദ്യു​തി വാ​ഹ​ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വ​രു​മാ​ന​മു​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന​തു​മാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

വെ​ഹി​ക്ക്ൾ ടു ​ഗ്രി​ഡ് (വി ​ടു ജി) ​ സാ​ധ്യ​മാ​കു​ന്ന വി​ധം

വൈ​ദ്യു​ത​വാ​ഹ​ന​ങ്ങ​ളെ (ഇ.​വി) പ​വ​ർ ഗ്രി​ഡി​ലേ​ക്ക് സം​യോ​ജി​പ്പി​ക്കു​ക​യും ദ്വി​ദി​ശ ഊ​ർ​ജ​പ്ര​വാ​ഹം (ബൈ ​ഡ​യ​റ​ക്ഷ​ന​ൽ) സു​ഗ​മ​മാ​ക്കു​ക​യും ചെ​യ്യു​ന്നു.

ര​ണ്ടു ല​ക്ഷ്യ​വും നി​ർ​വ​ഹി​ക്കു​ന്ന രീ​തി​യി​ലു​ള്ള ബൈ ​ഡ​യ​റ​ക്ഷ​ന​ൽ മോ​ഡു​ലാ​ർ പ​വ​ർ യൂ​നി​റ്റ് വാ​ഹ​ന​ത്തി​ന​ക​ത്ത് ഘ​ടി​പ്പി​ക്കും. ചാ​ർ​ജ് ചെ​യ്യാ​നും ഊ​ർ​ജം കൈ​മാ​റാ​നു​മു​ള്ള ബൈ ​ഡ​യ​റ​ക്ഷ​ന​ൽ ചാ​ർ​ജ​റും ആ​വ​ശ്യ​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *