Your Image Description Your Image Description

തിരുവനന്തപുരം: വയനാട്ടിലും കോഴിക്കോട്ടും മഴ കനക്കുന്നു. നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ താഴ്ന്നപ്രദേശങ്ങളില്‍ വെള്ളംകയറി. വയനാട് ജില്ലയില്‍ ഏഴു ദുരിതാശ്വാസ ക്യാമ്പുകളിലായി 38 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

വെണ്ണിയോട് റോഡ് ഒലിച്ചുപോയി.19 ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കാറ്റില്‍ മരങ്ങള്‍ കടപുഴകിവീണ് ദേശീയപാത 766-ല്‍ കോഴിക്കോട്-കൊല്ലഗല്‍ പാതയിലുള്‍പ്പെടെ ഗതാഗതം തടസ്സപ്പെട്ടു.

കോഴിക്കോട് ജില്ലയില്‍ മൂന്ന് ദുരിതാശ്വാസക്യാമ്പ് തുറന്നു. കോഴിക്കോട് താലൂക്കില്‍ രണ്ടും വടകര താലൂക്കില്‍ ഒരു ക്യാമ്പുമാണ് തുറന്നത്. ആകെ 88 പേരാണ് ക്യാമ്പുകളിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts