Your Image Description Your Image Description

പ്രിൽ മാസത്തെ വിൽപന കണക്കുകൾ പരിശോധിക്കുമ്പോൾ രണ്ടാമതെത്തിയിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. എസ് യു വി കളുടെ കരുത്തിലാണ് മഹീന്ദ്ര ഈ നേട്ടം കൈവരിച്ചത്. ഒന്നാം സ്ഥാനത്ത് എപ്പോഴത്തെയും പോലെ മാരുതി തന്നെ തുടരുകയാണ്. 138704 യൂണിറ്റുകളാണ് ഏപ്രിൽ മാസത്തിലെ മാരുതിയുടെ വിൽപന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മാരുതിയുടെ വിൽപനയിൽ നേരിയ വർധനവാണ് ഈ ഏപ്രിലിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഏപ്രിലിൽ മഹീന്ദ്ര 52330 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 27.61 ശതമാനം വളർച്ച നേടാൻ മഹീന്ദ്രയ്ക്ക് കഴിഞ്ഞു. എസ് യു വികളാണ് മഹീന്ദ്രയെ രാജ്യത്തെ പാസഞ്ചർ വാഹനങ്ങളുടെ വിൽപനയിൽ രണ്ടാമതെത്താൻ സഹായിച്ചത്. ബൊലേറോ, ബൊലേറോ നിയോ, എക്സ് യു വി 3XO, ഥാർ, ഥാർ റോക്സ്, സ്കോർപിയോ ക്ലാസിക്, സ്കോർപിയോ എൻ, എക്സ് യു വി 700 എന്നീ വാഹനങ്ങളാണ് എസ് യു വി സെഗ്‌മെന്റിൽ മാറ്റുരക്കുന്നത്. ഇത് കൂടാതെ ഇവി നിരയിൽ എക്സ് യു വി 400, ബി ഇ 6, എക്സ് ഇ വി 9 ഇ തുടങ്ങിയ വാഹനങ്ങളുമുണ്ട്.

അതേസമയം 2024 ഏപ്രിലിൽ ടാറ്റ വിറ്റത് 47883 യൂണിറ്റ് വാഹനങ്ങളാണ്. ഈ വർഷം ഏപ്രിലിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 5.60 ശതമാനം കുറവിൽ 45199 യൂണിറ്റാണ് വിറ്റിരിക്കുന്നത്. ടിയാഗോ, അൾട്രോസ്, ടിഗോർ, പഞ്ച്, നെക്‌സോൺ, കർവ്, ഹാരിയർ, സഫാരി എന്നീ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾ കൂടാതെ, ഇലക്ട്രിക് കാറുകളായ ടിയാഗോ ഇവി, ടിഗോർ ഇവി, പഞ്ച് ഇവി, നെക്‌സോൺ ഇവി, കർവ് ഇവി എന്നിവയുമാണ് ടാറ്റയുടെ വാഹന നിരയിൽ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *