Your Image Description Your Image Description

കോ​ഴി​ക്കോ​ട് : ട്രാ​ക്കി​ല്‍ തെ​ങ്ങ് വീ​ണ​തി​നെ തു​ട​ർ​ന്ന് ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ ത​ട​സ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച ക​ണ്ണൂ​ര്‍ മ​ട​പ്പ​ള്ളി​യി​ലാ​യി​രു​ന്നു സം​ഭ​വം ഉണ്ടായത്. ഇതേ തുടർന്ന് ക​ണ്ണൂ​ര്‍ ഭാ​ഗ​ത്തേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു.

സ​മ്പ​ര്‍​ക് ക്രാ​ന്തി എ​ക്‌​സ്പ്ര​സ് വ​ട​ക​ര​യി​ലും പ​ര​ശു​റാം എ​ക്‌​സ്പ്ര​സ് തി​ക്കോ​ടി​യി​ലും ക​ണ്ണൂ​ര്‍ സ്‌​പെ​ഷ്യ​ല്‍ എ​ക്സ്പ്ര​സ് കൊ​യി​ലാ​ണ്ടി​യി​ലും മം​ഗ​ള എ​ല​ത്തൂ​ര്‍ സ്റ്റേ​ഷ​നി​ലും പി​ടി​ച്ചി​ട്ടു.ട്രാ​ക്കി​ല്‍​ വീ​ണ തെ​ങ്ങ് മു​റി​ച്ചു​മാ​റ്റി​യ ശേ​ഷ​മാ​ണ് സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *