Your Image Description Your Image Description

സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിൻ്റെ ഭാഗമായി സംഘാടക സമിതിയും ജില്ലാ പഞ്ചായത്തിൻ്റെ ആർട്ട് അക്കാദമിയും ചേർന്ന് സ്ട്രീറ്റ് ആർട്ട് പദ്ധതി കലവൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ചു. പി.പി ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കലവൂർ ജംഗ്ഷൻ മുതൽ കിഴക്കോട്ടുള്ള പ്രദേശവും കലവൂർ സ്കൂൾ ആഡിറ്റോറിയം ,സ്കൂൾ കെട്ടിടം, മതിൽ കലവൂർ എൽ പി സ്കൂൾ മതിൽ അടക്കം സ്ട്രീറ്റ് ആർട്ടിൻ്റെ ഭാഗമാകും.

ആർട്ട് അക്കാദമിയിലെ അംഗങ്ങളായ വിവിധ സ്കൂളുകളിലെ 50 ഓളം വിദ്യാർഥികളും കേരള ലളിതകലാ അക്കാദമി അവാർഡ് ജേതാവ്, ഫ്ലോറൻസ് ബിനാലെ , വിവിധ സ്ട്രീറ്റ് ആർട്ട് എന്നിവയിലെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയയായ ബിന്ദി രാജഗോപാൽ,ലളിതകലാ അക്കാദമി ക്യാമ്പുകൾ , പബ്ലിക് സ്കൾപ്ചർ, സ്ട്രീറ്റ് ആർട്ട് പ്രോജക്ടുകളിലെ പങ്കാളിത്തം എന്നിവ കൊണ്ട് ശ്രദ്ധേയനായ സുരാജ് രവീന്ദ്രൻ,ബി എഫ് എ ബിരുദധാരികളായ സൽമാൻ ഫസൽ, അഖിൽ അശോക് എന്നിവരും സ്ട്രീറ്റ് ആർട്ട്, ബിനാലെ തുടങ്ങിയ പരിപാടികളിൽ തിളങ്ങി നിൽക്കുന്ന യുവ കലാകാരൻമാര്യം സ്ട്രീറ്റ് ആർട്ടിൻ്റെ ഭാഗമായി.

കലവൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി എ ജുമൈലത്ത് , ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ഉദയമ്മ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുനിൽകുമാർ ,ധനലക്ഷ്മി,സുധർമ്മ പുരുഷൻ,ലതിക ഉദയൻ, സുജാത അശോകൻ, ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ സമഗ്രശിക്ഷാ കേരളം എം എസ് വിനോദ് എം.എസ്, ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ.ജെ ബിന്ദു , കലവൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽഎൻ.മഞ്ജു
പ്രിൻസിപ്പൾ, ഹെഡ്മിസ്ട്രസ്സ് മേരി ആഗ്നസ് , പി ടി എ പ്രസിഡിൻ്റ്
വിവി മോഹൻദാസ്,കലവൂർ ഗവ. എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ്സ് എം സൈനബ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *