Your Image Description Your Image Description

ആലപ്പുഴ: റാപ്പര്‍ വേടനെതിരായ ജാതീയ ആക്രമണം ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. റാപ്പര്‍ വേടനെതിരായ ജാതീയ ആക്രമണം ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയുടെ ഭാഗമാണ്. ബിജെപിയും ആര്‍എസ്എസും ക്ഷേത്ര സംരക്ഷണ സമിതിയും എല്ലാം ഇതിന് പിന്നിലുണ്ട്. വേടനെതിരെ ബിജെപി നേതാവിന്റെ ഭാര്യ കേസ് കൊടുത്തിരിക്കുന്നു.

നരേന്ദ്ര മോദിയെ വിമര്‍ശിച്ചുവെന്നാണ് പരാതി. മോദി വിമര്‍ശനത്തിനതീതനാണെന്ന് ആരാണ് പറഞ്ഞത്? ഇനിയും വിമര്‍ശിക്കും. വേടന്റേത് കലാഭാസം എന്നാണ് ആര്‍എസ്എസ് പറയുന്നത്. ജാതിയാണ് ഇതിന്റെ പിന്നില്‍. സാമൂഹ്യ ജീവിതത്തിലെ രാഷ്ട്രീയ പ്രശ്‌നങ്ങളാണ് വേടന്‍ പാട്ടില്‍ ഉയര്‍ത്തിയത്. വേടനെ ഒരു ഗുരുഭൂതനെപ്പോലെ ചെറുപ്പക്കാരും കുട്ടികളും കരുതുന്നു. തെറ്റ് പറ്റിയപ്പോള്‍ വേടന്‍ ഏറ്റുപറഞ്ഞു. ഇതെല്ലാവരും ഉള്‍ക്കൊണ്ടെങ്കിലും ബിജെപിക്കും ആര്‍എസ്എസിനും ഉള്‍ക്കൊള്ളാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള ഭരണഘടന പൂര്‍ണതയുള്ളതാണെന്ന് അഭിപ്രായമില്ല. സമ്പന്നര്‍ കുടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും ആകുന്നു. കാസ തികച്ചും വര്‍ഗീയ സംഘടനയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മുസ്ലിം വിരുദ്ധതയാണ് മുഖമുദ്ര. തികച്ചും അപകടകരമാണ് അവരുടെ നീക്കങ്ങള്‍. ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും മുസ്ലിമിനെയും വര്‍ഗീയവത്ക്കരിക്കാന്‍ ശ്രമിക്കുന്നു. വിശ്വാസികള്‍ വര്‍ഗീയവാദികളല്ല. വര്‍ഗീയ വാദികള്‍ വിശ്വാസികളുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

980 കോടി ഇലക്ട്രല്‍ ബോണ്ട് കൊടുത്തവര്‍ക്കാണ് ദേശീയ പാത കരാര്‍ കിട്ടിയത്. അവര്‍ പണിതിടത്താണ് പൊളിഞ്ഞത്. പൊളിഞ്ഞതും പൊളിയാത്തതുമായ ദേശീയ പാത അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് പൂര്‍ത്തിയാക്കും. അത് പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ടത് ചെയ്യണം. എല്‍ഡിഎഫ് വന്നില്ലായിരുന്നെങ്കില്‍ ദേശീയ പാത ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് ക്രെഡിറ്റ് എല്‍ഡിഎഫിന് തന്നെയാണ്. കുറ്റം തങ്ങളുടേതാണെന്ന് ദേശീയ പാത അതോറിറ്റി പറഞ്ഞിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മൈസൂര്‍ പാക്കിന്റെ പേര് മൈസൂര്‍ ശ്രീ എന്ന് പേരുമാറ്റുന്നതിന് പിന്നില്‍ ഒരു വിഭാഗം ആര്‍എസ്എസുകാരാണെന്നും ഇത് ഒരു തരം ഭ്രാന്താണെന്നും എം വി ഗോവിന്ദന്‍.

Leave a Reply

Your email address will not be published. Required fields are marked *