Your Image Description Your Image Description

ആലപ്പുഴ ജില്ലയില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക്  കൗണ്‍സിലിംഗ് നല്‍കുന്നതിന് ഓ.സി.ബി കൗണ്‍സലര്‍  തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂണ്‍ അഞ്ചിന്
രാവിലെ 10 മണിക്ക്  ആലപ്പുഴ കളക്ടറേറ്റ് ഹാളില്‍ നടക്കും. നിയമന കാലാവധി ഒരു വര്‍ഷമായിരിക്കും. പ്രായം 25 വയസ്സിന് മുകളിലായിരിക്കണം.
യോഗ്യത എം.എസ്.ഡബ്ല്യൂ (മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്) ഉള്ളവര്‍ക്ക് മുന്‍ഗണന, ഇവരുടെ അഭാവത്തില്‍ എം എ, എം എസ്‌സി സൈക്കോളജിയും ബന്ധപ്പെട്ട രംഗത്ത്  പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള വരെ പരിഗണിക്കും.

ഈ രണ്ട് വിഭാഗങ്ങളിലും യോഗ്യതയുള്ളവരില്ലെങ്കില്‍ ഡിഗ്രിയും  പട്ടികവര്‍ഗ, മലയോര മേഖലകളില്‍  20 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവരേയും പരിഗണിക്കും.
ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ രേഖകളും പകര്‍പ്പുകളുമായി ഹാജരാകണം.  ഫോണ്‍: 0477 2253870.

Leave a Reply

Your email address will not be published. Required fields are marked *