Your Image Description Your Image Description

അനശ്വര രാജൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ അടുത്ത മാസം തിയറ്ററുകളിൽ എത്തും. ജൂൺ 13നാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തുക. അനശ്വര രാജനൊപ്പം മല്ലിക സുകുമാരൻ നൃത്തം ചെയ്യുന്ന പ്രമോ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഇതുവരെ, ഈ തീയതിയിൽ മറ്റ് മലയാള സിനിമകളൊന്നും റിലീസ് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, സുമതി വളവ്, അഭ്യന്തര കുറ്റവാളി, ജെ.എസ്‌.കെ -ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള തുടങ്ങിയ സിനിമകൾ ജൂണിൽ റിലീസ് ചെയ്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ വ്യാസനസമേതം ബന്ധുമിത്രാദികളുടെ ആദ്യ പോസ്റ്റർ സമൂഹമാധ്യമത്തിൽ ശ്രദ്ധനേടിയിരുന്നു.

ചിത്രത്തിന്റെ നിർമാണം ഡിസംബറിൽ പൂർത്തിയായി. ട്രെയിലർ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും. അനശ്വര, മല്ലിക സുകുമാരൻ എന്നിവർക്കൊപ്പം സിജു സണ്ണി, ജോമോൻ ജ്യോതിർ, ബൈജു, അസീസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts