Your Image Description Your Image Description

കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല 2025-26 വ​ർ​ഷ​ത്തെ താ​ഴെ പ​റ​യു​ന്ന കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ബി.​എ​സ് സി-​എം.​എ​സ് സി (ഇ​ന്റ​ഗ്രേ​റ്റ​ഡ് ബ​യോ​ള​ജി): വെ​ള്ളാ​നി​ക്ക​ര​യി​ലെ കോ​ള​ജ് ഓ​ഫ് ക്ലൈ​മ​റ്റ് ചെ​യി​ഞ്ച് ആ​ൻ​ഡ് എ​ൻ​വ​യോ​ൺ​മെ​ന്റ​ൽ സ​യ​ൻ​സി​ലാ​ണ് ഈ ​കോ​ഴ്സു​ള്ള​ത്. ജീ​വ​ശാ​സ്ത്ര ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര പ​ഠ​ന​ങ്ങ​ളെ സം​യോ​ജി​പ്പി​ച്ചു​ള്ള അ​ഞ്ചു വ​ർ​ഷ​ത്തെ (10 സെ​മ​സ്റ്റ​റു​ക​ൾ) ഇ​ന്റ​ർ​ഡി​സി​പ്ലി​ന​റി കോ​ഴ്സാ​ണി​ത്.ബ​യോ​ടെ​ക്, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് അ​ട​ക്ക​മു​ള്ള വ്യ​വ​സാ​യ​ങ്ങ​ളി​ൽ ജീ​വ​ശാ​സ്ത്ര പ്ര​യോ​ഗ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​നും ഗ​വേ​ഷ​ണാ​ഭി​രു​ചി വ​ള​ത്താ​നും പ​ഠ​നം സ​ഹാ​യി​ക്കും.സീ​റ്റ് 30.

യോ​ഗ്യ​ത: പ്ല​സ്ടു/​ത​ത്തു​ല്യ പ​രീ​ക്ഷ​യി​ൽ ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി/​മാ​ത്ത​മാ​റ്റി​ക്സ് നി​ർ​ബ​ന്ധി​ത വി​ഷ​യ​ങ്ങ​ളാ​യി പ​ഠി​ച്ച് പാ​സാ​ക​ണം. ഈ ​ശാ​സ്ത്ര​വി​ഷ​യ​ങ്ങ​ൾ​ക്ക് മൊ​ത്തം 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യ​രു​ത്.കോ​ഴ്സ് ഫീ​സ്-​സെ​മ​സ്റ്റ​ർ ട്യൂ​ഷ​ൻ ഫീ​സ് 40,000 രൂ​പ, പ്ര​വേ​ശ​ന ഫീ​സ് 10,000 രൂ​പ, കോ​ഷ​ൻ ഡി​പ്പോ​സി​റ്റ് 50,000 രൂ​പ. അ​ക്കാ​ദ​മി​ക് മെ​റി​റ്റ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം.

ബി.​എ​സ് സി-​എം.​എ​സ് സി (ഇ​ന്റ​ഗ്രേ​റ്റ​ഡ് മൈ​ക്രോ​ബ​യോ​ള​ജി): വെ​ള്ളാ​നി​ക്ക​ര​യി​ൽ ത​ന്നെ​യാ​ണ് ഈ ​കോ​ഴ്സു​ള്ള​ത്. സീ​റ്റ് 30. പ​ഠ​ന​കാ​ലാ​വ​ധി അ​ഞ്ചു​വ​ർ​ഷം (10 സെ​മ​സ്റ്റ​റു​ക​ൾ). മൈ​ക്രോ​ബ​യോ​ള​ജി​യു​ടെ സാ​ധ്യ​ത​ക​ളെ ആ​ഴ​ത്തി​ൽ മ​ന​സ്സി​ലാ​ക്കു​ന്ന​തി​ന് പ​ഠ​നം സ​ഹാ​യ​ക​മാ​ണ്. പ​ഠി​ച്ചി​റ​ങ്ങു​ന്ന​വ​ർ​ക്ക് പി​എ​ച്ച്.​ഡി​യി​ലേ​ക്ക് ന​യി​ക്കു​ന്ന ഗ​വേ​ഷ​ണ പ​ഠ​ന​മാ​വാം. മൈ​ക്രോ ബ​യോ​ള​ജി​സ്റ്റാ​യും തൊ​ഴി​ൽ​സാ​ധ്യ​ത​യു​ണ്ട്.പ്ര​വേ​ശ​ന​യോ​ഗ്യ​ത​യും ഫീ​സ് ഘ​ട​ന​യു​മെ​ല്ലാം ആ​ദ്യ കോ​ഴ്സി​ലേ​ത് ത​ന്നെ.

യോ​ഗ്യ​ത: കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്ന് പ്ര​ഫ​ഷ​ന​ൽ ബി​രു​ദ​മെ​ടു​ത്ത​വ​ർ​ക്കും (സി.​ജി.​പി.​എ 7.0യി​ൽ കു​റ​യ​രു​ത്, എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 6.5 മ​തി) അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നും ഫ​സ്റ്റ്ക്ലാ​സ് (എ​സ്.​സി/​എ​സ്.​ടി 55 ശ​ത​മാ​നം മ​തി) ബി​രു​ദ​മെ​ടു​ത്ത​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. എ​സ്.​എ​സ്.​എ​ൽ.​സി/​ത​ത്തു​ല്യം മു​ത​ലു​ള്ള എ​ല്ലാ പ​രീ​ക്ഷ​ക​ളി​ലും 60 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യി​രി​ക്ക​ണം.

2024 ന​വം​ബ​ർ മു​ത​ൽ 2025 ഫെ​ബ്രു​വ​രി വ​രെ കാ​ല​യ​ള​വി​ൽ ന​ട​ത്തി​യ കെ​മാ​റ്റ്/​സി​മാ​റ്റ്/​ഐ.​ഐ.​എം കാ​റ്റ് പ​രീ​ക്ഷ​യി​ൽ യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം. യോ​ഗ്യ​താ പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും. കെ​മാ​റ്റ്/​സി​മാ​റ്റ്/​ഐ.​ഐ.​എം കാ​റ്റ് സ്കോ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ അ​പേ​ക്ഷ​ക​രെ ഷോ​ർ​ട്ട്‍ലി​സ്റ്റ് ചെ​യ്ത് ഗ്രൂ​പ് ച​ർ​ച്ച​യും ഇ​ന്റ​ർ​വ്യൂ​വും ന​ട​ത്തി​യാ​ണ് സെ​ല​ക്ഷ​ൻ. കോ​ഷ​ൻ ഡെ​പ്പോ​സി​റ്റ് ഉ​ൾ​പ്പെ​ടെ ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് 1,35,755 രൂ​പ​യാ​ണ് മൊ​ത്തം അ​ട​ക്കേ​ണ്ട​ത്.

Leave a Reply

Your email address will not be published. Required fields are marked *