Your Image Description Your Image Description

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശക്തമായ കാറ്റും മഴയും തുടരുന്നതിനാല്‍ അടുത്ത മൂന്ന് മണിക്കൂര്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.കനത്ത മഴയില്‍ തലസ്ഥാനത്ത് നാശനഷ്ടമുണ്ടായി. സര്‍ക്കാരിന്റെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന എന്റെ കേരളം പ്രദര്‍ശന മേളയ്ക്ക് സ്ഥാപിച്ച സ്റ്റാളുകള്‍ തകര്‍ന്നുവീണു. കനകക്കുന്നിലാണ് സംഭവം.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് സമീപം മരം കടപുഴകി റോഡിലേക്ക് വീണു. ഇതേത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ വന്‍മരം ഒടിഞ്ഞുവീണു. ഫാര്‍മസിയുടെ സ്റ്റോര്‍ റൂമിലേക്കാണ് മരം വീണത്.നല്ല തിരക്കുള്ള സമയത്താണ് മരം വീണത്. ആളപായമില്ലെന്നത് ആശ്വാസകരമാണ്.

അതെസമയം, മഴ മുന്നറിയിപ്പില്‍ മാറ്റം. ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. രണ്ട് ജില്ലകളില്‍ നളെ റെഡ് അലേര്‍ട്ടാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. ഒമ്പത് ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലത്തും പരക്കെ മഴ തുടരുകയാണ്. ശക്തമായ കാറ്റിലും മഴയിലും പലയിടത്തും നാശനഷ്ടമുണ്ടായി. കൊട്ടാരക്കര ഗണപതിക്ഷേത്രത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ പന്തല്‍ പൊളിഞ്ഞുവീണു. മൂന്ന് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ക്ഷേത്രോത്സവത്തിന് സ്ഥാപിച്ചിരുന്ന പന്തലാണ് തകര്‍ന്ന് വീണത്. കൊല്ലം തിരുമംഗലം ദേശീയപാതയില്‍ മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *