Your Image Description Your Image Description

ഹരിജൻ കോളനി നിവാസികൾക്ക് ഇനി ആശ്വസിക്കാം. ഏറെ കാലമായി സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാതിരുന്ന കോളനി നിവാസികളുടെ സ്വപ്നമാണ് സഫലമായത്.

മുപ്പത്തടം ഹരിജൻ കോളനി നിവാസികൾ നാൽപത് വർഷത്തോളമായി പട്ടയത്തിനായി മുട്ടാത്ത വാതിലുകൾ ഇല്ല. നാളിതുവരെയായി പ്രശ്നത്തിന് പരിഹാരം കണ്ടെത്താനായിരുന്നില്ല.

സ്വന്തമായി പട്ടയം ഇല്ലാത്തതിന്റെ പേരിൽ അനുകൂല്യങ്ങൾ ഒന്നും ലഭ്യമാക്കാതെയും, ചോർന്ന് ഒലിക്കുന്ന വീട് പുതുക്കി പണിയാൻ കഴിയാതെയും വിദ്യാർത്ഥികൾക്ക് പഠന അനുകൂല്യങ്ങൾ ലഭ്യമാക്കാതെയും വലഞ്ഞ നിവാസികളുടെ പട്ടയം എന്ന സ്വപ്നമാണ് രണ്ട് മാസത്തിനുള്ളിൽ ലഭ്യമാകുമെന്ന മന്ത്രിയുടെ ഉറപ്പിലൂടെ യാഥാർത്ഥ്യമാകുന്നത്.

മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ കടുങ്ങല്ലൂരിൽ നടന്ന പബ്ലിക് സ്‌ക്വയറിൽ ഹരിജൻ കോളനി നിവാസികൾ സമർപ്പിച്ച പരാതിയ്ക്ക് പരിഹാരമായാണ് ഇത്തരം ഒരു നടപടി.

Leave a Reply

Your email address will not be published. Required fields are marked *