Your Image Description Your Image Description

പുഴക്കാട്ടേരി ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ സിഡിഎസിലെ തെരഞ്ഞെടുത്ത ഏഴു വാര്‍ഡുകളിലെ കര്‍ഷകരെ ഉള്‍പ്പെടുത്തി ആരംഭിച്ച ലൈവ്‌ലി ഹുഡ് സര്‍വീസ് സെന്റര്‍ മഞ്ഞളാംകുഴി അലി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംയോജിത കൃഷി ക്ലസ്റ്ററിലെ മുന്നൂറോളം വരുന്ന കര്‍ഷകരുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമായി ഡ്രെയര്‍ മെഷീന്‍, ഓട്ടോമാറ്റിക് ബാന്‍ഡ് സീലര്‍ മെഷീന്‍, ഇലക്ട്രിക് വെയ്റ്റിംങ് മെഷീന്‍, ബ്രഷ് കട്ടര്‍ എന്നീ ആധുനിക യന്ത്രസജ്ജീകരണങ്ങളോടെയാണ് സെന്റര്‍ ആരംഭിച്ചിട്ടുള്ളത്. കൂടാതെ വിവിധതരം ചെടികളും മിതമായ നിരക്കില്‍ ലഭ്യമാണ്. പ്രൊഡ്യൂസര്‍ ഗ്രൂപ്പുകളിലെ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാനുള്ള സൗകര്യങ്ങളും കെഎസ്ഇബിക്ക് സമീപം ആരംഭിച്ച സര്‍വീസ് സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. പരിപാടിയില്‍ പുഴക്കാട്ടിരി സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വനിത കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് .ടി .അബ്ദുല്‍ കരീം അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ മുഖ്യാതിഥിയായി. ഡി.പി.എം മന്‍ഷൂബ പദ്ധതി വിശദീകരണം നടത്തി. കെ.വിലാസിനി, പി. ചന്ദ്രിക എന്നീ വനിതാ കര്‍ഷകരെ എംഎല്‍എ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *