Home » Blog » kerala Max » എൽ ആർ എ വാർഷികവും പൊതുസമ്മേളനവും ഇന്ന്
IMG-20260523-WA0001

മഞ്ഞപ്ര:  മഞ്ഞപ്ര ലയോള റസിഡൻറ്സ് അസോസിയേഷൻ വാർഷിക സമ്മേളനവും കുടുംബ സംഗമവും ഇന്ന് (23 ശനി)നടക്കും മഞ്ഞപ്ര ഫാസ് ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചിന് നടക്കുന്ന സമ്മേളനം മന്ത്രി റോജി എം. ജോൺ ഉദ്ഘാടനംചെയ്യും. എൽആർഎ അസോസിയേഷൻ പ്രസിഡൻറ് പി.ആർ സതീശൻ അധ്യക്ഷത വഹിക്കും. എസ് എസ് എൽ സി പ്ലസ് ടു കുട്ടികളെ ആദരിക്കൽ, ചടങ്ങും പഠനോപകരണ വിതരണവും പഞ്ചായത്ത് പ്രസിഡൻറ് പി.വൈ സണ്ണി പൈനാടത്ത് നിർവ്വഹിക്കും. പതാക ഉയർത്തൽ, അനുസ്മരണം, പ്രതിഭകളെ ആദരിക്കൽ, കലാപരിപാടികൾ,കൈ കൊട്ടികളി, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.