Your Image Description Your Image Description

ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് ശ്രീ​ന​ഗ​റി​ലേ​ക്ക് 227 യാ​ത്ര​ക്കാ​രു​മാ​യി പോ​യ ഇ​ന്‍​ഡി​ഗോ വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ടു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ആകാശച്ചുഴിയിലകപ്പെട്ട് ആടിയുലഞ്ഞത്.

സംഭവത്തെത്തുടര്‍ന്ന്‌ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ (എടിസി) അടിയന്തര ലാന്‍ഡിങ്ങിനുള്ള അറിയിപ്പ് നല്‍കി.വിമാനത്തിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ശ്രീ​ന​ഗ​റി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ഇ​ന്‍​ഡി​ഗോ 6E2142 വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പെ​ട്ട​ന്നു​ള്ള മ​ഴ​യും ശ​ക്ത​മാ​യ ആ​ലി​പ്പ​ഴ​വ​ര്‍​ഷ​വു​മാ​ണ് വി​മാ​ന​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

വിമാനം ശ്രീനഗറില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. വിമാനം എത്തിയതിനുശേഷം യാത്രക്കാരുടെ ക്ഷേമത്തിനും സുഖസൗകര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കി അവരെ പരിചരിച്ചു. വിമാനം ആവശ്യമായ പരിശോധനയ്ക്കും അറ്റകുറ്റപ്പണികള്‍ക്കും വിധേയമാക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *