Your Image Description Your Image Description

കൊല്ലം: സ്ത്രീയെ കുത്തിക്കൊന്ന കേസിൽ രണ്ടാംഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവ്.കരുനാഗപ്പള്ളി തൊടിയൂര്‍ അടയ്ക്കാമരത്തില്‍ വീട്ടില്‍ ശ്യാമള(42) കൊല്ലപ്പെട്ടത്. കേസില്‍ തൊടിയൂര്‍ പുലിയൂര്‍വഞ്ചി തെക്ക് മുണ്ടപ്പള്ളില്‍ വീട്ടില്‍ രവീന്ദ്രനെ(67) ശിക്ഷിച്ച്.

തടവിന് പുറമെ ഒരുലക്ഷം രൂപ പിഴയും പ്രതി ഒടുക്കണം. കുത്തിക്കൊന്ന കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവ് പുറപ്പെടിവിച്ചത്.ശ്യാമളയുടെ ആദ്യവിവാഹത്തിലെ മകളായ ഗോപികയെയും ഗോപികയുടെ നാലുവയസ്സുള്ള മകളെയും കുത്തിക്കൊല്ലാന്‍ ശ്രമിച്ചതിന് അഞ്ചുവര്‍ഷംവീതം കഠിനതടവും 25,000 രൂപവീതം പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിക്കണം.

2023 ജൂലായ് എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ശ്യാമളയുടെ ആദ്യഭര്‍ത്താവ് ഗോപിനാഥന്‍ മരിച്ചതോടെ പ്രതി ശ്യാമളയുമായി അവരുടെ വീട്ടിലായിരുന്നു താമസം. ഗോപികയും മകളും തൊട്ടടുത്തുള്ള വീട്ടിലും.

നാടന്‍പാട്ടുകാരിയായ ഗോപികയുടെ ട്രൂപ്പിലെ അംഗങ്ങള്‍ റിഹേഴ്‌സലിനായി വീട്ടില്‍ വരുന്നതിനെച്ചൊല്ലി രവീന്ദ്രന്‍ സ്ഥിരമായി വഴക്കുണ്ടാക്കുമായിരുന്നു. സംഭവദിവസം വൈകീട്ട് ഇതിനെച്ചൊല്ലി പ്രതി വഴക്കുണ്ടാക്കുകയും ചെയ്‌തു. തുടർന്ന് ഗോപികയെ കത്തിവെച്ച് കുത്താനായി ഓടിക്കുകയും ചെയ്തു. ആക്രമണത്തില്‍ നിന്ന് ഗോപികയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ശ്യാമളയുടെ കഴുത്തിനും നെഞ്ചിലും കുത്ത് ഏറ്റത്ത്. തുടര്‍ന്ന് ഗോപികയെയും മകളെയും കുത്താന്‍ ശ്രമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts