Your Image Description Your Image Description

ആലപ്പുഴ : ഇന്ത്യയിൽ ഏറ്റവും കൂടുതൽ വികസന പദ്ധതികൾ നടപ്പിലാക്കുന്ന സംസ്ഥാനം കേരളമാണെന്നും നവംബർ ഒന്നിന് ഒരു ദരിദ്രർ പോലും ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ സമ്പൂർണ്ണ പാർപ്പിട പദ്ധതി നടപ്പിലാക്കിയ സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച പറവൂർ അബ്ദുൾ ഖാദർ മെമ്മോറിയൽ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പഞ്ചായത്തിന്റെ വിവിധ പദ്ധതികളായ ക്ലബ്ബുകൾക്ക് സ്‌പോർട്ട്‌സ് കിറ്റ് വിതരണവും വായനശാലകൾക്ക് കമ്പ്യൂട്ടർ വിതരണവും ഇതോടൊപ്പം മന്ത്രി നിർവഹിച്ചു. എച്ച് സലാം എംഎൽഎ അധ്യക്ഷനായി.

സുതാര്യമായും സമയബന്ധിതമായും പുതിയ വികസന പദ്ധതികൾ വിജയകരമായി നടപ്പിലാക്കുവാൻ പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിന് സാധിച്ചെന്ന് എം എൽ എ പറഞ്ഞു. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, വൈസ് പ്രസിഡന്റ് എ പി സരിത, ജില്ലാ പഞ്ചായത്ത് അംഗം ഗീതാ ബാബു, സ്ഥിരം സമിതി അധ്യക്ഷരായ അജിത ശശി, ജയപ്രസന്നൻ, ആർ വിനോദ്കുമാർ, എൽ എസ് ജി ഡി എ ഇ അശ്വിനി, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ സുജാത മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *