Your Image Description Your Image Description

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി / പട്ടികവർഗക്കാരായ ഉദ്യോഗാർഥികളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിന് വേണ്ടി തിരുവനന്തപുരത്ത് ജൂലൈ 1ന് ആരംഭിക്കുന്ന ഒരു വർഷത്തെ സൗജന്യ പരിശീലന പരിപാടി നടത്തുന്നതിന് പരിശീലന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം.

ടൈപ്പ്റൈറ്റിംഗ്ഷോർട്ട്ഹാൻഡ്കമ്പ്യൂട്ടർഇംഗ്ലീഷ്അരിത്തമാറ്റിക്ജനറൽനോളഡ് വിഷയങ്ങളിലാണ് പരിശീലനം. കോഴ്‌സ് നടത്തുന്ന സ്ഥാപനത്തിന് ഒരു കുട്ടിക്ക് പ്രതിമാസം 1,200 രൂപ നിരക്കിലാണ് ഫീസ് നൽകുന്നത്. തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ മാത്രമാണ് പരിഗണിക്കുന്നത്. കോഴ്‌സ് നടത്താനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കണം. ഗവഃ അംഗീകൃതവും TAN/PAN നമ്പരോടുകൂടിയതും ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതും മൂന്നു വർഷമോ അതിലധികമോ മേഖലയിലുള്ള പ്രവർത്തി പരിചയവും കേന്ദ്രസർക്കാരിന്റെ വെബ്പോർട്ടലായ www.ncs.gov.in ൽ രജിസ്റ്റർ ചെയ്തതുമായ സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം.

പൂരിപ്പിച്ച അപേക്ഷയോടൊപ്പം മേൽപറഞ്ഞ രേഖകളുടെ കോപ്പിയും അതാതു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ വിശദമായ ബയോഡാറ്റയും സഹിതം  സബ് റീജിയണൽ ഓഫീസർ I/Cനാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടിസംഗീത കോളേജിന് സമീപംതൈക്കാട്തിരുവനന്തപുരം- 14” എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 29 വൈകിട്ട് 5 മണി. അപേക്ഷാഫോറത്തിനും മറ്റു വിവരങ്ങൾക്കും ‘National Career Service Centre for SC/STs, Trivandrum’ എന്ന ഫെയ്‌സ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0471-2332113.

Leave a Reply

Your email address will not be published. Required fields are marked *