Your Image Description Your Image Description

നടിയും നർത്തകിയുമായ നയന ജോസന് പ്രണയസാഫല്യം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിൽ ഡാൻസറും മോഡലുമായ ഗോകുൽ കാകരോട്ട് താരത്തിന് വരണമാല്യം ചാർത്തി. ഏറെക്കാലമായി പ്രണയത്തിലായിരുന്ന നയനയും ​ഗോകുലും ഏറെ എതിർപ്പുകളെ മറികടന്നാണ് വിവാഹിതരായത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.

ഓറഞ്ച് നിറത്തിലുള്ള സാരിയും വയലറ്റ് ബ്ലൗസുമായി വിവാഹത്തിന് നയന തിരഞ്ഞെടുത്തത്. ഓറഞ്ച് സാരിക്ക് വയലറ്റിൽ ഗോൾഡൻ വർക്കോട് കൂടിയ ഹെവി ബോർഡറും നൽകിയിരുന്നു. പേസ്റ്റൽ നിറത്തിലുള്ള കുർത്തയും പൈജാമയുമായിരുന്നു ഗോകുലിന്റെ ഔട്ട്ഫിറ്റ്.

കാത്തിരുന്ന ദിവസമായിരുന്നു ഇതെന്നും എല്ലാവരുടേയും പ്രാർഥനയും പിന്തുണയും വേണമെന്നും വിവാഹശേഷം നയന പ്രതികരിച്ചു. ‘വളരെയധികം സന്തോഷമുണ്ട്. കുറച്ച് വർഷങ്ങളായി ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്. ഇനി ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിന് നിങ്ങളുടെ എല്ലാവരുടേയും പ്രാർഥനയും പിന്തുണയും വേണം. വിവാഹത്തിന്റെ ഈ ലുക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു. കല്ല്യാണത്തിലെ ആദ്യത്തെ ചടങ്ങിന്റെ സാരി കാഞ്ചീവരത്തിൽ നിന്നാണെടുത്തത്. സ്റ്റൈലിസ്റ്റ് ശബരീഷ് ചേട്ടനാണ്. മേക്കപ്പ് ചെയ്തത് സജിത്ത് ആന്റ് സുജിത്താണ്. കല്ല്യാണത്തിന്റെ ലുക്ക് മാത്രമല്ല, സദ്യയും അടിപൊളിയാണെന്ന് എല്ലാവരും പറഞ്ഞു.’-നയന പറയുന്നു.

വിവാഹത്തിന് മുന്നോടിയായി മധുരംവെപ്പ്, ബ്രൈഡൽ ഷവർ, മെഹന്ദി ആഘോഷങ്ങളും നടന്നിരുന്നു. കൂടാതെ സേവ് ദ ഡേറ്റ് വീഡിയോയും ചിത്രങ്ങളും ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

വ്യത്യസ്ത മതവിഭാഗങ്ങളിൽ നിന്നുള്ളവരാണ് നയനയും ​ഗോകുലും. അതിനാൽ തന്നെ ഇവരുടെ ബന്ധത്തിന് വളരെയധികം എതിർപ്പുകളെ നേരിടേണ്ടിയും വന്നു. ഏറെ എതിർപ്പുകൾ മറികടന്നാണ് വിവാഹത്തിലെത്തിയതെന്ന് വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് നയന വ്യക്തമാക്കിയിരുന്നു. ‘വ്യത്യസ്ത മതവിഭാഗത്തിൽപെട്ടവരായാതിനാൽ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ സ്‌നേഹത്തിന് വേണ്ടി ഞങ്ങൾ ഒരുമിച്ച് പോരാടി. വളരെ പിന്തുണ നൽകുന്ന, കരുതലുള്ള, എന്നെ പിന്തുണയ്ക്കുന്ന ഈ മനുഷ്യനെ ലഭിക്കാൻ ഞാൻ ഒരുപാട് കരഞ്ഞു. ഇപ്പോൾ ഞങ്ങൾ ഞങ്ങളുടെ ആഘോഷം തുടങ്ങാൻ പോകുന്നു.’ അന്ന് നയന ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *