Your Image Description Your Image Description

ബെർലിൻ: സഹപൈലറ്റ് കുഴഞ്ഞുവീണതിനെത്തുടർന്ന് ലുഫ്താൻസ വിമാനം പത്തുമിനിറ്റ് തനിയെ പറന്നതായി കണ്ടെത്തൽ. 2024 ഫെബ്രുവരി 17-നാണ് സംഭവം സം​ഭ​വം ഇ​പ്പോ​ഴാ​ണ് പു​റം​ലോ​ക​മ​റി​യു​ന്ന​ത്.ഇ​തു​സം​ബ​ന്ധി​ച്ച് സ്പാ​നി​ഷ് ആ​ക്സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ അ​തോ​റി​റ്റി​യും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ നി​ന്ന് സെ​വി​യ്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ട​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. എ​യ​ർ​ബ​സ് എ321 ​വി​മാ​ന​മാ​ണ് പ​ത്ത് മി​നി​റ്റ് സ​മ​യം പൈ​ല​റ്റി​ല്ലാ​തെ പ​റ​ന്ന​ത്. 199 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവം നടക്കുമ്പോൾ കുഴഞ്ഞുവീണ പൈലറ്റ് മാത്രമേ കോക്ക്പിറ്റിലുണ്ടായിരുന്നുള്ളൂ. ക്യാപ്റ്റൻ ശൗചാലയത്തിലായിരുന്നു.

അർധബോധാവസ്ഥയിലായിട്ടും സഹപൈലറ്റ് നിയന്ത്രണം ഓട്ടോപൈലറ്റ് മോഡിലേക്ക് മാറ്റിയതിനാലാണ് വിമാനത്തിന് അപകടം കൂടാതെ പറക്കാനായതെന്ന് റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *