Your Image Description Your Image Description

വത്തിക്കാൻ സിറ്റി: ലിയോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ സ്ഥാ​നാ​രോ​ഹ​ണം ഇന്നാണ് .ചടങ്ങുകൾ ഇ​​​​ന്ത്യ​​​​ൻ സ​​​​മ​​​​യം ഉ​​​​ച്ച​​​​യ്ക്ക് ഒന്നരയ്ക്കാണ് നടക്കുക. പാ​​​​പ്പയുടെ കാർമികത്വത്തിലായിരിക്കും സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബസിലിക്കയിലെ കു​​​​ർ​​​​ബാ​​​​ന​​​​.

മാ​​​​ർ​​​​പാ​​​​പ്പ പൗ​​​​ര​​​​സ്ത്യ​​​​സ​​​​ഭ​​​​ക​​​​ളി​​​​ലെ പാ​​​​ത്രി​​​​യാ​​​​ർ​​​​ക്കീ​​​​സു​​​​മാ​​​​ർ​​​​ക്കൊ​​​​പ്പം വി​​​​ശു​​​​ദ്ധ പ​​​​ത്രോ​​​​സി​​​​ന്‍റെ ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​ങ്ക​​​​ൽ അ​​​​ല്പ​​​​സ​​​​മ​​​​യം പ്രാ​​​​ർ​​​​ഥി​​​​ക്കു​​​​ക​​​​യും ധൂ​​​​പാ​​​​ർ​​​​ച്ച​​​​ന ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്ത​​​​തി​​​​നു​​​ശേ​​​​ഷ​​​​മാ​​​​യി​​​​രി​​​​ക്കും പ്ര​​​​ദ​​​​ക്ഷി​​​​ണ​​​​മാ​​​​യി ബ​​​​ലി​​​​വേ​​​​ദി​​​​യി​​​​ലെ​​​​ത്തു​​​​ക. വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ്ക്കി​​​​ട​​​​യി​​​​ൽ ല​​​​ത്തീ​​​​ൻ-​​​​ഗ്രീ​​​​ക്ക് ഭാ​​​​ഷ​​​​ക​​​​ളി​​​​ലു​​​​ള്ള സു​​​​വി​​​​ശേ​​​​ഷ​​​​പാ​​​​രാ​​​​യ​​​​ണ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​യി​​​​രി​​​​ക്കും മാ​​​​ർ​​​​പാ​​​​പ്പ പാ​​​​ലി​​​​യ​​​​വും മോ​​​​തി​​​​ര​​​​വും സ്വീ​​​​ക​​​​രി​​​​ക്കു​​​​ക.

ചടങ്ങിൽ പങ്കെടുക്കാൻ രാജ്യസഭാ ഉപാധ്യക്ഷന്റെ നേതൃത്വത്തിൽ ഇന്ത്യൻ സംഘം വത്തിക്കാനിലെത്തിയിട്ടുണ്ട്. അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെ.ഡി.വാൻസ് ഉൾപ്പെടെ നിരവധി ലോകനേതാക്കളാണ് പാപ്പയുടെ സ്ഥാനാരോഹണത്തിൽ പങ്കെടുക്കാൻ വത്തിക്കാനിൽ എത്തിച്ചേർന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *