Your Image Description Your Image Description

ന്യൂഡൽഹി:സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) ആഹ്വാനം ചെയ്‌ത കിസാൻ മസ്ദൂർ ജന ജാഗരൺ ക്യാമ്പയിന്‌ ഉജ്വല തുടക്കം. മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടുന്നതിനൊപ്പം കാർഷിക വിളകൾക്ക്‌ സ്വാമിനാഥൻ കമീഷൻ ശുപാർശ ചെയ്‌ത മിനിമം താങ്ങുവിലയും കാർഷിക കടാശ്വാസ പദ്ധതിയും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പരിപാടി.  അഖിലേന്ത്യാടിസ്ഥാനത്തിൽ 20 വരെയാണ്‌ ക്യാമ്പയിൻ.

വൈദ്യുതി സ്വകാര്യവൽക്കരണ ബിൽ പിൻവലിക്കുക, ലഖിംപുർ ഖേരി കൂട്ടക്കൊലയുടെ മുഖ്യ ആസൂത്രകൻ കേന്ദ്രമന്ത്രി അജയ്‌ മിശ്രയെ പ്രോസിക്യൂട്ട്‌ ചെയ്യുക എന്നീ ആവശ്യങ്ങളും ഉന്നയിക്കും. ഭവനസന്ദർശനം നടത്തി കേന്ദ്രനയങ്ങൾ തുറന്നുകാട്ടുന്ന ലഘുലേഖ വിതരണം ചെയ്യും. കേന്ദ്ര ട്രേഡ്‌ യൂണിയനുകളും ഭാഗമാകും. റിപ്പബ്ലിക്‌ ദിനത്തിൽ രാജ്യത്തെ എല്ലാ ജില്ലകളിലും ട്രാക്ടർറാലി നടത്തും. ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം, സോഷ്യലിസം എന്നീ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയും കർഷകർ ചൊല്ലും.

Leave a Reply

Your email address will not be published. Required fields are marked *