Your Image Description Your Image Description

സിനിമയിൽ മൂത്രമൊഴിക്കുന്ന സീനിൽ ക്യാമറക്ക് മുന്നിൽ യഥാർത്ഥത്തിൽ മൂത്രമൊഴിക്കാമോ എന്ന് സംവിധായകൻ ചോദിച്ചെന്ന് വെളിപ്പെടുത്തി നടി രം​ഗത്ത്. ബോളിവുഡ് താരം ജാൻകി ബോഡിവാലയാണ് ക്യാമറയുടെ മുന്നിൽ മൂത്രമൊഴിക്കാമോ എന്ന് സംവിധായകൻ തന്നോട് ചോദിച്ചു എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. വശ് എന്ന ​ഗുജറാത്തി ഹൊറർ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അനുഭവമാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

വശ് എന്ന ​ഗുജറാത്തി സിനിമയുടെ റീമേക്കായിരുന്നു 2024-ൽ പുറത്തിറങ്ങിയ ശൈത്താൻ. വൻ വിജയം നേടിയ ഈ ചിത്രത്തിലൂടെയാണ് ജാൻകി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നതും. വികാസ് ബാൽ സംവിധാനം ചെയ്ത സിനിമയിൽ അജയ് ദേവ്​ഗൺ, മാധവൻ, ജ്യോതിക, ജാൻകി ബൊഡിവാലാ എന്നിവരായിരുന്നു പ്രധാനവേഷങ്ങളിൽ. വശ് എന്ന ​ഗുജറാത്തി ഹൊറർ ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ശൈത്താൻ. ജാൻകി ബൊഡിവാലയായിരുന്നു ​ഗുജറാത്തി ചിത്രത്തിലും മുഖ്യവേഷത്തിലെത്തിയത്. ആ സിനിമയിൽ അഭിനയിച്ചപ്പോൾ ഷൂട്ടിംഗിൽ കാമറയ്ക്കുമുന്നിൽ യഥാർത്ഥത്തിൽ മൂത്രമൊഴിക്കാമോ എന്ന് സംവിധായകൻ ചോദിച്ചെന്നാണ് താരം പറയുന്നത്.

ഗുജറാത്തി ചിത്രമായ വശിന്റെ നിർമാണവേളയിൽ താൻ നിരവധി വർക്ക്‌ഷോപ്പുകളിൽ പങ്കെടുത്തുവെന്നും ചിത്രത്തെയും സീനുകളെയും കുറിച്ച് ചർച്ചചെയ്യുന്ന ആ വേളയിലാണ് ക്യാമറയ്ക്കുമുന്നിൽ യഥാർത്ഥത്തിൽ മൂത്രമൊഴിക്കാനാവുമോ എന്ന് സംവിധായകൻ ചോദിച്ചതെന്നുമാണ് ജാൻകി പറയുന്നത്.

‘സീനുകളെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിടെ അച്ഛൻ കഥാപാത്രവുമാെത്തുള്ള രംഗത്തിന് കൂടുതൽ പൂർണത കൈവരണമെങ്കിൽ നടി ക്യാമറയ്ക്കുമുന്നിൽ യഥാർത്ഥത്തിൽ മൂത്രമൊഴിക്കുന്ന സീൻ വേണമെന്നും. അങ്ങനെചെയ്യാനാവുമോ എന്ന് സംവിധായകൻ കൃഷ്ണദേവ് യാഗ്നിക് എന്നോട് ചോദിച്ചു. ‘നിങ്ങൾക്ക് ഇത് യഥാർത്ഥമായി ചെയ്യാൻ കഴിയുമോ? മൂത്രമൊഴിക്കുന്ന രംഗം വലിയ സ്വാധീനം ചെലുത്തും എന്നാണ് സംവിധായകൻ പറഞ്ഞത്. സംവിധായകൻ വളരെ നല്ല വ്യക്തിയാണ്. ആദ്യം അല്പം കൺഫ്യൂഷൻ ഉണ്ടായിരുന്നെങ്കിലും ഞാൻ സമ്മതിച്ചു. ശരിക്കുപറഞ്ഞാൽ ആ സീൻ കാരണമാണ് ഞാൻ സിനിമ ചെയ്യാൻ ഞാൻ സമ്മതിച്ചതുതന്നെ. പക്ഷേ, പിന്നീട് ആ ആശയം സിനിമയിൽ നിന്ന് ഒഴിവാക്കി. ചിത്രീകരണത്തിനിടെ ഒരുപാട് റീടേക്കുകൾ എടുക്കേണ്ടിവരും. അപ്പോഴെല്ലാം മൂത്രമൊഴിക്കുന്നത് മനുഷ്യ സാധ്യമല്ലല്ലോ. അതിനാൽത്തന്നെ മനസിൽ കണ്ടതുപോലുള്ള ഒരു ഇംപാക്ട് സീനിൽ ഉണ്ടാവണമെന്നില്ല. ഇത് മനസിലാക്കി പകരം വഴി കണ്ടെത്തുകയായിരുന്നു’-നടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *