Your Image Description Your Image Description

കരൂർ : തമിഴ്നാട്ടിലെ കരൂരിലുണ്ടായ വാഹനാപകടത്തിൽ നാലു മരണം. 15 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ യോടെയാണ് സംഭവം നടന്നത്.

നാ​ഗർകോവിലിൽ നിന്ന് ബം​ഗളൂരുവിലേക്ക് പോവുകയായിരുന്നു ഒമ്നി വാൻ. കരൂർ- സേലം റോഡിൽ വച്ചാണ് വാൻ ട്രാക്ടറിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ മീഡിയനിലേക്ക് തെറിച്ചുപോയ വാൻ തൂത്തുക്കുടിയിൽ നിന്ന് എതിർദിശയിലൂടെ വന്ന ടൂറിസ്റ്റ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങളുടെയും മുൻഭാ​ഗം പൂർണമായി തകർന്നു. ഒമ്നി വാനിന്റെ ഡ്രൈവറും മരണപ്പെട്ടവരിലുണ്ട്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *