Your Image Description Your Image Description

ആ​ല​പ്പു​ഴ: മ​ണ്ണ​ഞ്ചേ​രി​യി​ൽ ഹോം ​സ്റ്റേ​യി​ൽ ഗ്രേ​ഡ് എ​സ്ഐ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ഞ്ഞി​ക്കു​ഴി പ​ട​ന്ന​യി​ൽ അ​ജ​യ് സ​ര​സ​ൻ (54) ആ​ണ് മ​രി​ച്ച​ത്.

തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് മരണപ്പെട്ട സ​ര​സ​ൻ. എട്ട് വർഷമായി മാരാരിക്കുളത്താണ് അജയ് താമസിക്കുന്നത്.

ഇന്നലെ ഉച്ചയ്ക്കാണ് ഹോം സ്റ്റേയിൽ റൂം എടുത്തത്. വെക്കേറ്റ് ചെയ്യേണ്ട സമയമായിട്ടും കാണാത്തതിനാൽ ഹോം സ്റ്റേ ജീവനക്കാർ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *