Your Image Description Your Image Description

ബുദ്‌ഗാം: നിരോധിത ഭീകരസംഘടനയായ ലഷ്‌കറെ തൊയ്‌ബയിൽപ്പെട്ട മൂന്ന്‌ ഭീകരർ പിടിയിൽ. ജമ്മു-കശ്മീരിലെ ബദ്‌ഗാമിൽ നിന്നാണ്‌ ഭീകരരെ പോലീസ് പിടികൂടിയത്.

അഗ്ലാൻ പട്ടാൻ സ്വദേശികളായ മുസമിൽ അഹമ്മദ്‌, ഇഷ്‌ഫാക് പണ്ഡിറ്റ്‌, മീരിപോറ ബീർവ സ്വദേശി മുനീർ അഹമ്മദ്‌ എന്നിവർ പിടിയിലായത്‌. ബുദ്ഗാമിലെ മാഗം പട്ടണത്തിലെ കവൂസ നർബൽ പ്രദേശത്തു നിന്നാണ് അറസ്റ്റുചെയ്തത്‌. ഒരു പിസ്റ്റളും ഹാൻഡ് ഗ്രനേഡും ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *