ന്യൂഡൽഹി: തമിഴ്നാടിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി ആകാൻ വിളിയെത്തിയെന്ന് കെ വി തോമസ്. തന്റെ അനുഭവപരിചയം ആവശ്യമുണ്ടെന്നാണ് അവർ പറയുന്നത്. വിജയുടെ നിലപാട് അറിഞ്ഞതിനുശേഷം തീരുമാനം എടുക്കുമെന്ന് കെ വി തോമസ് വ്യക്തമാക്കി.
തമിഴ്നാട്ടിലെ ചില വ്യാപാരി സുഹൃത്തുക്കളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പിണറായിയുടെ അനുവാദം വാങ്ങി അന്തിമ തീരുമാനമെടുക്കുമെന്നും കെവി തോമസ് പറഞ്ഞു.
ജമ്മു കശ്മീർ, പഞ്ചാബ്, ഹിമാചൽ, സംസ്ഥാനങ്ങളിൽ നിന്നും വിളി എത്തിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ അനുഭവപരിചയം ആവശ്യമുണ്ടെന്ന് അവർ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
