Your Image Description Your Image Description

മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമാണ് ‘തുടരും’. ചിത്രം വന്‍ ഹിറ്റായി മുന്നേറുകയാണ്. തരുണ്‍ മൂര്‍ത്തിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി ഒരു പ്രൊമോ സോങ് അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. കൊണ്ടാട്ടം എന്ന് തുടങ്ങിയ ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ആ ഗാനത്തിന്റെ ബിടിഎസ് വീഡിയോ ശ്രദ്ധ നേടുകയാണ്. മോഹന്‍ലാലും ശോഭനയും ചേര്‍ന്നുളള നൃത്തരംഗങ്ങളുടെ ബിടിഎസ്സാണ് പുറത്തുവിട്ടിരിക്കുന്നത്. ശോഭനയും തരുണ്‍ മൂര്‍ത്തിയും ബൃന്ദ മാസ്റ്ററും ഉള്‍പ്പടെയുള്ളവര്‍ ബിടിഎസ് പങ്കുവെച്ചിട്ടുണ്ട്.

അതെസമയം നാളെ മുതല്‍ കൊണ്ടാട്ടം സോങ് തിയേറ്ററില്‍ തുടരും സിനിമയോടൊപ്പം പ്രദര്‍ശിപ്പിക്കും എന്ന് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. ‘ആഘോഷങ്ങള്‍ തുടരാന്‍ നാളെ മുതല്‍ തീയേറ്ററുകളില്‍ കൊണ്ടാട്ടം’ എന്ന ക്യാപ്ഷനോടെയാണ് ഈ അപ്‌ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചത്. എം ജി ശ്രീകുമാറും രാജലക്ഷ്മിയും ചേര്‍ന്നാണ് ഈ ഗാനം പാടിയിരിക്കുന്നത്. ജേക്‌സ് ബിജോയ് സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന് വരികള്‍ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. ഡോണ്‍ മാക്സാണ് പ്രൊമോ സോങ് എഡിറ്റ് ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍, ശോഭന തുടങ്ങിയവരുടെ കിടിലന്‍ നൃത്തച്ചുവടുകള്‍ തന്നെയാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. ഇവര്‍ക്കൊപ്പം സിനിമയുടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും ചുവടുകള്‍ വെക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *