Your Image Description Your Image Description

14 കാരന് കൂട്ട വെടിവയ്പ് നടത്തുന്നവരോട് ആരാധന. കൂട്ടക്കൊല നടത്താൻ ആ​ഗ്രഹം പ്രകടിപ്പിച്ച മകന് അമ്മ ആയുധങ്ങൾ വാങ്ങി നൽകി. അമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം നടന്നത്. കുട്ടി തന്റെ സ്കൂൾ അക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു. അക്രമം നടത്താൻ മകനെ സഹായിച്ചതിന് 33 -കാരിയായ ആഷ്‌ലി പാർഡോയെ തിങ്കളാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൂടാതെ, അതേ ദിവസം തന്നെ കുട്ടിയുടെ കിടപ്പുമുറിയിൽ നിന്ന് വീട്ടിൽ നിർമ്മിച്ച ഒരു മോർട്ടാർ കണ്ടെത്തിയതായി കുട്ടിയുടെ മുത്തശ്ശിയും പോലീസിനോട് പറഞ്ഞിട്ടുണ്ട്. അതിൽ ‘ഫോർ ബ്രെന്റൺ ടാരന്റ്’ എന്ന് എഴുതിയിരുന്നത്രെ. ഇത് 2019 -ലെ ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചർച്ച് പള്ളി വെടിവയ്പ്പിൽ 51 പേരെ കൊലപ്പെടുത്തിയ വ്യക്തിയെ പരാമർശിക്കുന്നതാണെന്നാണ് പറയുന്നത്.

ആഷ്ലിയുടെ 14 വയസ്സുള്ള മകന്, കൂട്ട വെടിവയ്പ്പു നടത്തുന്നവരോട് ആരാധനയാണ് എന്നാണ് അധികൃതർ പറയുന്നത്. സാൻ അന്റോണിയോയിലെ ജെറമിയ റോഡ്‌സ് മിഡിൽ സ്‌കൂളിൽ കൂട്ടക്കൊല നടത്താൻ 14 -കാരൻ പദ്ധതിയിട്ടിരുന്നു എന്നാണ് അധികൃതർ പറയുന്നത്.

തിങ്കളാഴ്ച കുട്ടി സ്കൂളിൽ എത്തിയത് അത്തരത്തിലുള്ള വസ്ത്രങ്ങളും മറ്റും ധരിച്ചാണ്. ഇത് അധികൃതരെ ഭയപ്പെടുത്തുകയും കുട്ടി പിന്നീട് സ്കൂളിലേക്ക് വീണ്ടും വരുമെന്നും ​ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന അക്രമങ്ങൾ നടത്തുമെന്ന ആശങ്കയുണ്ടാക്കുകയും ചെയ്തു.

കുട്ടിയെ സ്കൂളിന് മുന്നിൽ തടഞ്ഞുവയ്ക്കുകയും പിന്നീട് അവനുമേലെ കുറ്റം ചുമത്തുകയും ചെയ്യുകയായിരുന്നു. കുട്ടിയുടെ മുത്തശ്ശി തന്നെയാണ് കുട്ടിയുടെ അമ്മ അവന് തോക്ക് അടക്കമുള്ള ആയുധങ്ങൾ വാങ്ങി നൽകിയെന്നും കൊല്ലാനുള്ള അവന്റെ ആ​ഗ്രഹത്തിന് പിന്തുണ നൽകിയെന്നും പറഞ്ഞത്. കുട്ടി മുത്തശ്ശിയോട് താൻ പ്രശസ്തനാവാൻ പോവുകയാണ് എന്നും അക്രമം നടത്തുമെന്നും സൂചിപ്പിക്കുകയും ചെയ്തിരുന്നു.

ആഷ്ലി മകന് അക്രമം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള മാ​ഗസിനുകളും മറ്റും വാങ്ങി നൽകിയിരുന്നു എന്നും മുത്തശ്ശി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *