Your Image Description Your Image Description

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗക്കാരായ യുവതീ യുവാക്കളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനു വേണ്ടി ജൂലായ് 1 ന് വിവിധ ജില്ലകളിൽ കോഴ്സുകൾ ആരംഭിക്കുന്നു. തിരുവനന്തപുരത്ത് സ്പെഷ്യൽ കോച്ചിങ് സ്കീമും ശാസ്താംകോട്ടയിലും പാലക്കാട്ടും ‘O’ ലെവൽ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ കോഴ്സും സുൽത്താൻബത്തേരിയിൽ ‘O’ ലെവൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് കോഴ്സും കോട്ടയത്ത് ഓഫീസ് അഡ്മിനിസ്ട്രേഷൻ, അക്കൗണ്ടിംഗ് ആൻഡ് പബ്ലിഷിങ് അസിസ്റ്റന്റ് കോഴ്സും എറണാകുളത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് അക്കൗണ്ടിങ് അസോസിയേറ്റ് കോഴ്സും കോഴിക്കോട് സൈബർ സെക്യൂവെർഡ് വെബ് ഡെവലപ്മെന്റ് അസോസിയേറ്റ് കോഴ്സുമാണ് ആരംഭിക്കുന്നത്.

അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സിയും പ്ലസ് ടുവുമാണ്. പ്രായപരിധി 18-30 വയസ്. വാർഷിക വരുമാനം 3 ലക്ഷം കവിയാൻ പാടില്ല. ഒരു വർഷമാണ് കോഴ്സുകളുടെ കാലാവധി. പ്രതിമാസം 1,000 രൂപ സ്റ്റൈപന്റും മറ്റ് പഠനസാമഗ്രികളും സൗജന്യമായി നൽകും. താൽപര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷാഫോമും അനുബന്ധ രേഖകളുടെ പകർപ്പുകളും സഹിതം “സബ്-റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ I/C, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/എസ്.ടി, ഗവൺമെന്റ് മ്യൂസിക് കോളേജിന് പിൻവശം, തൈക്കാട്, തിരുവനന്തപുരം -14” വിലാസത്തിലോ placementsncstvm@gmail.com ഇ-മെയിലിലോ മെയ് 31 നകം അയയ്ക്കണം. അപേക്ഷാ ഫോമിനും മറ്റു വിശദവിവരങ്ങൾക്കും “National Career Service Centre for SC/STs, Trivandrum” ഫെയ്സ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0471-2332113…

Leave a Reply

Your email address will not be published. Required fields are marked *

Related Posts