Your Image Description Your Image Description

ചെന്നൈ: നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) പ്രശാന്ത് കിഷോറിനെ ഉപദേശക സ്ഥാനത്തുനിന്നും ഒഴിവാക്കുമെന്ന് റിപ്പോർട്ട്. നിലവിൽ പ്രശാന്ത് കിഷോർ പാർട്ടി വേദികളിൽ എത്താത്തതാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും രാഷ്ട്രീയ നേതാവുമായ പ്രശാന്ത് കിഷോർ എത്താത്തതാണ് ഇത്തരമൊരു അഭ്യൂഹം ഉയരാൻ കാരണമാകുന്നത്. ടിവികെയുടെ രാഷ്ട്രീയ തന്ത്രങ്ങൾ മെനയാനാണ് വിജയ് പ്രശാന്ത് കിഷോറിനെ നിയോഗിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ വർഷം പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുത്തതൊഴിച്ചാൽ പാർട്ടിയുടെ മറ്റു വേദികളിലൊന്നും പ്രശാന്ത് കിഷോറിന്റെ സാന്നിധ്യമില്ലായിരുന്നു.

നയരൂപീകരണത്തിൽ മുഖ്യ പങ്കു വഹിച്ചിരുന്ന ജോൺ ആരോഗ്യസ്വാമി ഉൾപ്പെടെയുള്ളവർക്ക് നിയമനത്തിൽ അഭിപ്രായ വ്യത്യാസവുമുണ്ടായിരുന്നു. വിജയ്‌യുടെ സ്വീകാര്യതയും താര പരിവേഷവും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് വിജയിക്കാമെന്നാണ് ഈ വിഭാഗം കണക്കുകൂട്ടുന്നത്. അപൂർവം അവസരങ്ങളിൽ മാത്രമാണ് പ്രശാന്ത് കിഷോറിന്റെ അഭിപ്രായങ്ങൾ വിജയ് തേടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *