Your Image Description Your Image Description

നിവിൻപോളിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ പ്രേമത്തിലെ മലർ മിസിനെ മലയാളികൾ മറക്കില്ല. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും നടി സായ് പല്ലവിക്ക് ആരാധകരുണ്ട്. സൂര്യ, ദുൽഖർ സൽമാൻ, നിവിൻ പോളി, ധനുഷ്, നാനി, അടക്കമുള്ള പ്രമുഖതാരങ്ങളുടെ നായികയായ സായ് പല്ലവി നിലപാടുകളുടെ പേരിൽ എന്നും വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോഴിതാ, താരം മുമ്പേ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ സൈബറിടങ്ങളിൽ വീണ്ടും വൈറലാകുകയാണ്.

ദുൽഖർ സൽമാനൊപ്പം അഭിനയിച്ച കലി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന സംഭവത്തെക്കുറിച്ചാണ് നടി പറഞ്ഞത്. ചിത്രത്തിൽ കാർ ഓടിക്കാൻ അറിയാത്ത ആളായാണ് അഭിനയിച്ചതെന്നും എന്നാൽ ശരിക്കും തനിക്ക് കാർ ഓടിക്കാൻ അറിയാമായിരുന്നുവെന്നും സായ് പല്ലവി വ്യക്തമാക്കി.

നടിയുടെ വാക്കുകൾ

കലി എന്ന ഒരു സിനിമ ചെയ്തിരുന്ന സമയത്ത് കാർ ഓടിക്കാൻ അറിയാത്ത ആളായാണ് അഭിനയിച്ചത്. എന്നാൽ എനിക്ക് ശരിക്കും അപ്പോൾ കാർ ഓടിക്കാൻ അറിയാമായിരുന്നു. പക്ഷേ ലെെസൻസ് ഇല്ല. എന്നാൽ ഞാൻ കാർ ഓടിക്കുമെന്ന് പറഞ്ഞിട്ട് ദുൽഖർ വിശ്വസിച്ചില്ല. ഷൂട്ടിനിംഗിനിടെ ഞാൻ കാർ ഓടിക്കാൻ അറിയാത്ത പോലെ അഭിനയിക്കുന്നുണ്ടായിരുന്നു. ഷൂട്ടിംഗ് സമത്ത് ദുൽഖർ പേടിച്ചാണ് എന്റെ അടുത്ത് ഇരുന്നത്. അദ്ദേഹം എപ്പോഴും ഹാൻഡ് ബ്രേക്കിൽ കെെവച്ചിരുന്നു. എപ്പോഴെങ്കിലും വേറെ വണ്ടിയുടെ അടുത്തേക്ക് ഞാൻ ഓടിക്കുന്ന കാർ പോയാൽ ഹാൻഡ് ബ്രേക്കിൽ വലിക്കാൻ വേണ്ടിയായിരുന്നു അത്.

Leave a Reply

Your email address will not be published. Required fields are marked *