Your Image Description Your Image Description

നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ ആ പ്രമുഖനടൻ താനാണെന്ന് ധ്യാൻ ശ്രീനിവാസൻ. ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമാതാവിൻറെ മാർക്കറ്റിംങ് തന്ത്രമാണെന്നും ധ്യാൻ പറഞ്ഞു. ലിസ്റ്റിൻ സ്റ്റീഫൻ വേദിയിലിരിക്കെയായിരുന്നു ധ്യാൻ ഇക്കാര്യം പറഞ്ഞത്.

‘ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമാതാവിൻറെ മാർക്കറ്റിംങ് തന്ത്രമാണെന്നും ഒരു സിനിമയെ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ നിർമാതാവ് ഒരു മാലപ്പടക്കത്തിന് തിരി കൊളുത്തിയതാണെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. ലിസ്റ്റിൻ സ്റ്റീഫനെ വേദിയിലിരിത്തിയായിരുന്നു ധ്യാൻ ശ്രീനിവാസൻറെ പ്രതികരണം.

മലയാള സിനിമയിൽ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട് എന്ന നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ പ്രസ്താവന സിനിമാ രംഗത്ത് വലിയ ചർച്ചയായിരുന്നു. ഇനിയും അത് ആവർത്തിച്ചാൽ അത് വലിയ പ്രശ്‌നങ്ങൾക്ക് കാരണമായി തീരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ‘മലയാള സിനിമയിലെ ഒരു ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാലപടക്കത്തിന് ഇന്ന് തിരി കൊളുത്തിയിരിക്കുന്നത്. അത് വേണ്ടായിരുന്നു. ആ നടൻ ചെയ്തത് വലിയ തെറ്റാണ്. ഇനി ആ തെറ്റ് ആവർത്തിക്കരുത്. അങ്ങനെ ചെയ്താൽ വലിയ പ്രശ്‌നങ്ങൾക്കും കാരണമാകും’ എന്നാണ് ലിസ്റ്റിൻ പറഞ്ഞത്.

പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമയുടെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് ആരുടേയും പേര് വ്യക്തമാക്കാതെയുള്ള ലിസ്റ്റിന്റെ പ്രസ്താവന വന്നത്. പിന്നീട് അത് നിവിൻ പോളിയെ കുറിച്ചാണെന്നും ചർച്ച നടന്നു.

Leave a Reply

Your email address will not be published. Required fields are marked *