Your Image Description Your Image Description

കൊച്ചി: കുടുംബാം​ഗങ്ങളോടൊപ്പം ഒഴിവുസമയം ചിലവിടുന്നതോടൊപ്പം ഇനി ഷോപ്പിം​ഗും ചെയ്യാം. മലയാളികളുടെ
വിനോദ നിമിഷങ്ങളെ പുത്തൻ അനുഭവമാക്കി മാറ്റാൻ ഷോപ്പിങ്​ അനുഭവങ്ങളും സംയോജിപ്പിച്ചുകൊണ്ട്​ റീട്ടെയിൽ രംഗത്ത്​ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ്​ ‘ഹൈലൈറ്റ്​ ഗ്രൂപ്പ്’. പുതിയ പദ്ധതിയായ കൊച്ചിയിലെ ‘ഹൈലൈറ്റ് ബൊലെവാർഡ്’ എന്ന കായൽതീര റീട്ടെയിൽ ഹബ്ബ് പണി പൂർത്തിയായിക്കൊണ്ടിരിക്കുന്നു​.

കേരളത്തിലെതന്നെ ഏറ്റവും വലിയ ‘വാട്ടർ ഫ്രണ്ട്​ റീട്ടെയിൽ ഡെവലപ്​മെന്‍റ്​ പദ്ധതി’ എന്ന്​ വിശേഷിപ്പിക്കാവുന്ന ഈ കൂറ്റൻ വ്യാപാരസമുച്ചയം സംസ്ഥാനത്തിന്‍റെ വ്യാപാരകേന്ദ്രമായ കൊച്ചി നഗരത്തിനടുത്ത്​ വെല്ലിങ്ടൺ ​ഐലന്‍റിലെ കായൽതീരത്താണ്​ പണിപൂർത്തിയായിക്കൊണ്ടിരിക്കുന്നത്​​​.

കൊച്ചിനഗരത്തിന്‍റെ മുഖച്ഛായതന്നെ മാറാനിടയുള്ള ഈ പദ്ധതി സാ​ങ്കേതിക മികവിനൊപ്പം എല്ലാതരം സൗകര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ‘സമ്പൂർണ വിനോദ പാക്കേജ്’ ആയിരിക്കും.പ്രവർത്തനം തുടങ്ങുന്നതിന്​ മുമ്പുതന്നെ റീട്ടെയിൽ ആർക്കിടെക്ചർ വിഭാഗത്തിൽ 2024 ലെ ‘ഏഷ്യാ പസഫിക് പ്രോപ്പർട്ടി അവാർഡ്’ തേടിയെത്തിയതും ‘ഹൈലൈറ്റ് ബൊളിവാർഡി’ന്‍റെ മികവിന്​ ഉദാഹരണമാണ്​.

നഗരജീവിതത്തിന്‍റെ തിരക്കുകൾ മാറ്റിവെച്ച്​ കുടുംബാംഗങ്ങളോടൊപ്പം സുരക്ഷിതമായും സന്തോഷത്തോടെയും സമയം ചെലവിടാനുള്ള ഒരു മികച്ച ഷോപ്പിങ് കേന്ദ്രമാണിത്.ഏകദേശം അര കിലോമീറ്റർ നീണ്ടുകിടക്കുന്ന കായൽതീരമാണ്​ ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം.

തോപ്പുംപടിക്കും ബി.ഒ.ടി പാലത്തിനുമിടയിലുള്ള ഈ പ്രകൃതിരമണീയമായ കായലോരത്ത്​ വിവിധയിനം രുചികളെ പരിചയപ്പെടുത്തുന്ന 12 ഓളം ’ഫൈൻ ഡൈൻ റസ്റ്റാറന്‍റുകൾ, 10 ലധികം കിയോസ്കുകൾ എന്നിവ അടങ്ങിയ 80 ഓളം ഫുഡ്​ ഔട്ട്​ലെറ്റുകൾ, അന്താരാഷ്ട്ര ബ്രാൻഡുകൾ അടങ്ങിയതും സാധാരണ മാളുകളിൽ കാണാൻ കഴിയാത്തതുമായ തികച്ചും വ്യത്യസ്തമായ 30 ഓളം ഷോപ്പിങ് ഔട്ട്​ലെറ്റുകൾ, മാറുന്ന കാലത്തിനനുസരിച്ചുള്ള ഫാഷൻ വസ്​ത്രങ്ങളുടെ ബോട്ടികുകൾ, കുട്ടികൾക്കും മുതിർന്നവർക്കും ഉല്ലസിക്കുന്നതിനായി ഏറ്റവും ആധുനികസംവിധാനങ്ങളുള്ള ഗെയിം സെന്‍ററുകൾ തുടങ്ങിയവ ‘ഹൈലൈറ്റ് ബൊലെവാർഡി’ന്‍റെ പ്രത്യേകതകളിൽ ചിലത്​ മാത്രമാണ്​.

Leave a Reply

Your email address will not be published. Required fields are marked *