Your Image Description Your Image Description

വൈക്കം: ലിസ്റ്റിൻ സ്റ്റിഫൻറെ മാജിക് ഫ്രൈംസ് നിർമ്മിക്കുന്ന ബേബി ​ഗേളിൻറെ സെക്കൻറ് ഷെ‍‍ഡ്യൂളിൽ ജോയിൻ ചെയ്ത് നടൻ നിവിൻ പോളി.’മുഴുവൻ ആർട്ടിസ്റ്റുകളുമായി ‘ബേബി ഗേൾ’ ഷൂട്ടിങ് വൈക്കത്ത് പുരോഗമിക്കുന്നു’, എന്ന ക്യാപ്ഷനോടെയാണ് ലിസ്റ്റിൻ വീഡിയോ പങ്കുവെച്ചത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരുവനന്തപുരത്തെ ഷൂട്ടിലായിരുന്നു നിവിൻ ആദ്യമായി ജോയിൻ ചെയ്തത്.

നേരത്തെ പ്രിൻസ് ആൻറ് ഫാമിലി എന്ന ചിത്രത്തിൻറെ ചടങ്ങിനിടെ ലിസ്റ്റിൻ നടത്തിയ പരാമർശം നിവിനെ ഉദ്ദേശിച്ചാണ് എന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. മലയാള സിനിമയിലെ പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്നായിരുന്നു ലിസ്റ്റിൻറെ ആദ്യ ആരോപണം. താനീ പറയുന്നത് ആ താരത്തിന് മനസിലാകുമെന്ന് പറഞ്ഞ ലിസ്റ്റിൻ സ്റ്റീഫൻ ആ തെറ്റ് വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും പറഞ്ഞിരുന്നു.

പിന്നാലെ ലിസ്റ്റിനെതിരെ ആരോപണവുമായി നിർമ്മാതാവ് സാന്ദ്ര തോമസ് രംഗത്തെത്തിയിരുന്നു. മലയാള സിനിമ ലിസ്റ്റിന്റെ കയ്യിലാകണമെന്ന് കള്ളപ്പണ ലോബിക്ക് താല്പര്യമുണ്ട് എന്നതായിരുന്നു സാന്ദ്ര ഉയർത്തിയ ആരോപണങ്ങളുടെ ഉള്ളടക്കം. എന്നാൽ താൻ ഒരു താരത്തിൻറെയും പേര് പറഞ്ഞിട്ടില്ലെന്നും തനിക്കെതിരെ നടക്കുന്നത് സമാനതകളില്ലാത്ത സൈബർ ആക്രമണമാണെന്നുമായിരുന്നു ലിസ്റ്റിൻ സ്റ്റീഫൻറെ പിന്നീടുള്ള പ്രതികരണം.

തന്റെ ആദ്യനിർമാണസംരംഭമായ ‘ട്രാഫിക്കി’ന്റെ തിരക്കഥാകൃത്തുക്കളുമായി ലിസ്റ്റിൻ സ്റ്റീഫൻ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത ‘ബേബി ഗേളി’നുണ്ട്‌. ബോബി- സഞ്ജയ് ടീമാണ് തിരക്കഥ. ‘ഗരുഡന്’ ശേഷം അരുൺ വർമയുടെ രണ്ടാമത്തെ ചിത്രമാണ് ‘ബേബി ഗേൾ’. മാജിക് ഫ്രെയിംസ് തന്നെയായിരുന്നു ‘ഗരുഡൻ’ നിർമിച്ചത്. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി- സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമതു ചിത്രമാണിത്

Leave a Reply

Your email address will not be published. Required fields are marked *