Your Image Description Your Image Description

ഉപഭോക്തൃ സേവനസംബന്ധമായ അറിവുകളും വൈദ്യുതി മേഖലയിലെവികസനക്കുതിപ്പിന്റെ വിശദാംശങ്ങളും പകരുന്ന ഡിസ്‌പ്ലേകളും ഹ്രസ്വചിത്രങ്ങളും ഒരുക്കി ‘എന്റെ കേരളം’ മേളയിലെ കെഎസ്ഇബി സ്റ്റാള്‍. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ വെര്‍ച്വല്‍ റിയാലിറ്റി കാഴ്ചയാണ് പ്രധാന ആകര്‍ഷണം. ക്വിസ് ഡെസ്‌കും ഒരുക്കിയിട്ടുണ്ട്.

വീട്ടിലിരുന്ന് വൈദ്യുതി ബില്‍ അടക്കാനുള്ള ഓണ്‍ലൈന്‍ മാര്‍ഗങ്ങള്‍, വൈദ്യുതി ചോര്‍ച്ചയും ഇലക്ട്രിക് ഷോക്കും ഒഴിവാക്കി പുരപ്പുറം സൗരോര്‍ജ നിലയം സ്ഥാപിക്കുന്നതിലെ സംശയ നിവാരണം എന്നിങ്ങനെ കെഎസ്ഇബിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ സംബന്ധിച്ച സംശയങ്ങള്‍ക്കുള്ള മറുപടിയും സ്റ്റാളിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നുണ്ട്.

ഭാവി തലമുറക്കായി കെ.എസ്.ഇ.ബി മുന്നോട്ടുവെയ്ക്കുന്ന ഗ്രീന്‍ സിറ്റിയാണ് സ്റ്റാളിലെ മറ്റൊരു പ്രധാന ആകര്‍ഷണം. പ്രത്യേകം ഡിസൈന്‍ ചെയ്ത വര്‍ക്കിങ് മോഡല്‍ ഡിസ്‌പ്ലേ ഒരുക്കിയിട്ടുണ്ട്. എല്‍ഇഡി നിര്‍മിക്കാനും ഉപയോഗശൂന്യമായ എല്‍ഇഡി ബള്‍ബുകള്‍ സൗജന്യമായി പുനരുപയോഗം സാധ്യമാക്കുന്ന പരിശീലനവും സ്റ്റാളില്‍ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *