Your Image Description Your Image Description

കാ​ല​ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 41 പേ​ര്‍ക്ക് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച​താ​യി ആ​രോ​ഗ്യ​കേ​ന്ദ്രം അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ 17 വാ​ര്‍ഡു​ക​ളി​ലും മ​ഴ​ക്കാ​ല പൂ​ർ​വ​ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങി​യി​ട്ടി​ല്ല. പൊ​തു​കാ​ന​ക​ളി​ല്‍ മാ​ലി​ന്യം നി​റ​ഞ്ഞ് കൊ​തു​കു​ക​ള്‍ പെ​രു​കി. മ​റ്റൂ​ര്‍, വ​ട്ട​പ​റ​മ്പ്, പി​രാ​രൂ​ര്‍, തോ​ട്ട​കം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്ഥി​തി​ഗ​തി രൂ​ക്ഷ​മാ​ണ്.

14, 15 വാ​ര്‍ഡു​ക​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഡെ​ങ്കി​പ്പ​നി റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത്. ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ കാ​ല​ടി​യി​ലെ​ത്തി വി​വി​ധ നി​ർ​ദേ​ശ​ങ്ങ​ള്‍ ന​ൽ​കി​യി​രു​ന്നു. തു​ട​ര്‍ന്ന് ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ വീ​ടു​ക​ള്‍ ക​യ​റി ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തി​യി​രു​ന്നു.

ഡെ​ങ്കി കൊ​തു​കു​ക​ളു​ടെ പ്ര​ജ​ന​ന കേ​ന്ദ്ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി മ​രു​ന്ന് ത​ളി​ച്ച് ന​ശി​പ്പി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​താ​ണ് പ​നി പ​ട​ര്‍ന്ന് പി​ടി​ക്കാ​ന്‍ കാ​ര​ണം. പ​ട്ട​ണ​ത്തി​ല്‍ അ​ട​ക്ക​മു​ള​ള കാ​ന​ക​ളി​ല്‍ ഫോ​ഗിം​ങ്ങ് ന​ട​ത്തി കൊ​തു​കു​ക​ളെ ന​ശി​പ്പി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​വ​ണ​മെ​ന്ന് സി.​പി.​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ബേ​ബി കാ​ക്ക​ശ്ശേ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി​ജോ ചൊ​വ്വ​രാ​ന്‍ എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts