Your Image Description Your Image Description

ദേശീയ തലത്തിൽ പാർട്ടിയുടെ പല നേതാക്കളും ബിജെപിയിൽ ചേർന്നെങ്കിലും കേരളത്തിലെ കോൺഗ്രസിനും സിപിഎമ്മിനും അത് വലിയ തലവേദന ആയിരുന്നില്ല. ഇപ്പോഴിതാ സിപിഐ മുൻ നേതാവും എസ്യു മുൻ സംസ്ഥാന സെക്രട്ടറിയും ബിജെപിയിൽ ചേർന്നു. സിപിഐഎം ഒറ്റപ്പാലം മുൻ ഏരിയ കമ്മറ്റി അംഗവും അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റായിരുന്ന കെ കെ കുഞ്ഞനാണ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. സിപിഐഎം ലോക്കൽ കമ്മറ്റി അംഗമായിരിക്കെയാണ് കുഞ്ഞൻ പാർട്ടിയിൽ നിന്ന് രാജിവെച്ചത്. ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ സംഘടനകളുടെ ചുമതലകൾ വഹിച്ചിട്ടുണ്ട്. അതേസമയം, കെഎസ്യു മുൻ സംസ്ഥാന സെക്രട്ടറി കൈലാസ് നാഥ് മേനോനും ബിജെപിയിൽ ചേർന്നു. ബിജെപിയുടെ വികാസ കേരളം കൺവെൻഷൻ വേദിയിൽ വെച്ചായിരുന്നു ഇരുവരുടെയും ബിജെപി പ്രവേശനം. അനിൽ ആൻറണിക്ക് പിന്നാലെ കെ കരുണാകരൻറെ മകൾ പത്മജ വേണുഗോപാൽ കൂടി ബിജെപിയുടെ ഭാഗമായതോടെ തലവേദന തുടങ്ങി. പിന്നീട് തിരുവനന്തപുരം അടക്കം പല ജില്ലകളിലേയും നേതാക്കളും സംഘപരിവാർ ഭാഗമായതോടെ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് പ്രതിസന്ധിയിലായി.സിപിഎം അതിനെ തെരഞ്ഞെടുപ്പ് ആയുധമാക്കി രംഗത്ത് വരുകയും ചെയ്തു. ഇതിന്റെ പിന്നാലെയാണ് പാലക്കാട്ടെ പ്രമുഖ സിപിഎം നേതാവ് കെ കെ കുഞ്ഞനും, കെഎസ്‌യു മുൻ സംസ്ഥാന സെക്രട്ടറിയും ബിജെപിയിൽ ചേർന്നത്, കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയും എൻജിഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന എൻ.ബി. രാജഗോപാൽ ബിജെപിയിൽ ചേർന്നിരുന്നു. കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽ നടന്ന വികസിത കേരളം കൺവെൻഷനിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, രാജഗോപാലിനെ ബിജെപിയിലേക്ക് സ്വീകരിച്ചു. കുറച്ചുകാലമായി കോൺഗ്രസ്സ് തുടർന്നുവരുന്ന രാജ്യവിരുദ്ധ പ്രവർത്തനങ്ങളും ദേശീയ നേതൃത്വത്തിലെ വൈദേശികാധിപത്യവും അതൃപ്തിക്ക് കാരണമായെന്നും ഇനിമുതൽ ദേശീയതയിലൂന്നി പ്രവർത്തനം നടത്തുന്ന ബിജെപിയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതായും രാജഗോപാൽ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം ആർ. സുധാകരൻ നായർ, സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറി സുകുമാരൻ കെ. എന്നിവരെയും രാജീവ് ചന്ദ്രശേഖർ, ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് എന്നിവർചേർന്ന് പാർട്ടിയിലേക്ക് സ്വീകരിച്ചു. ഇതോടെ കോൺഗ്രസ് പ്രതിരോധത്തിലായിരിക്കുകയാണ്. കോൺഗ്രസ് നേതാക്കൾക്ക് പിന്നാലെ സിപിഎം നേതാക്കളും ബിജെപിയിലേക്ക് പോകുന്നുവെന്ന പ്രചരണത്തെ പ്രതിരോധിക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണികൾ. കേരളത്തിലെ കോൺഗ്രസിനെ കൂടുതൽ ദുർബലമാക്കി ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്. രാജ്യവിരുദ്ധ നിലപാടുകൾ കൊണ്ട് കോണ്ഗ്ര്സ് ഇപ്പൊ നിരവധി പ്രേഷണങ്ങൾ ആണ് അഭിമുകീകരിച്ചുകൊണ്ടിരിക്കുന്നത്. മൂണും ഇത്തരത്തിൽ നിരവധി നേക്കാൾ ബിജെപിയിൽ ചേർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *